ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'എമ്പുരാൻ കഴിഞ്ഞ് അടുത്തത് എന്താണെന്നാണ് നിങ്ങൾ ചോദിക്കാൻ പോകുന്നത്'; ട്രെൻഡിങ്ങായി പ്രഖ്യാപന വിഡിയോ

ലൂസിഫറിനു മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് മോഹൻലാൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ പ്രഖ്യാപിച്ചത്. മോഹൻലാൽ, ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളീ ​ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ചുള്ള വിഡിയോയ്ക്കൊപ്പമായിരുന്നു പ്രഖ്യാപനം. സിനിമയെക്കുറിച്ചുള്ള ഇവർ ഓരോരുത്തരുടേയും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതായിരുന്നു വിഡിയോ. ലൂസിഫറിനു മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് മോഹൻലാൽ പറയുന്നത്. 

കാണികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള സിനിമ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ലൂസിഫറിനെ വച്ചു ചിന്തിക്കുമ്പോള്‍ എമ്പുരാന്‍ അതിനു മുകളില്‍ നില്‍ക്കണം. അങ്ങനെ സംഭവിക്കട്ടേ എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ഇന്നു തുടങ്ങുകയാണ്. അങ്ങനെ സംഭവിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.  ഒരു വലിയ ഫിലിമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് ലൊക്കേഷനില്‍ വച്ച് ഷൂട്ട് ചെയ്യേണ്ടതുണ്ട്. ഇന്‍സ്റ്റോള്‍മെന്റിലാണ് മുരളി കഥ പറയുന്നത്. അത് വലിയൊരു കാര്യമാണ്. ഒരു കഥയിലൂടെ പറയേണ്ടതല്ല ലൂസിഫര്‍. എമ്പുരാന്‍ കഴിഞ്ഞാല്‍ അടുത്തത് എന്താണ് എന്നാകും നിങ്ങള്‍ ചോദിക്കുക.- മോഹൻലാൽ പറഞ്ഞു. 

അവകാശവാദങ്ങളൊന്നുമില്ലാത്ത ചിത്രമാകും എമ്പുരാൻ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എല്ലാത്തരം പ്രേക്ഷകർക്കും കയ്യടിക്കാനാവുന്ന തരത്തിലുള്ള ഒരു കമേഷ്യൽ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് താരം വ്യക്തമാക്കിയത്.  ചിത്രത്തിൻ്റെ തിരക്കഥ പൂർത്തായിക്കിയെന്നും കൂട്ടിച്ചേർത്തു. ‘‘ഔദ്യോഗിക കൂടിക്കാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു മുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ അടക്കമുള്ള മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ വളരെ പെട്ടെന്നുതന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാന് മൂന്നാമതൊരു ഭാ​ഗം കൂടിയുണ്ടാകുമെന്ന് മുരളി ​ഗോപി വ്യക്തമാക്കി. ‘‘ഇതൊരു തുടക്കമാണ്. തിരക്കഥ പൂര്‍ത്തിയാക്കി. പ്രീ പ്രൊഡക്‌ഷന്‍ ജോലികള്‍ ആരംഭിക്കുന്നു. ഒരുപാട് പേര്‍ എന്നോടു ചോദിക്കുന്നു, ഇത് പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന്. ഇതൊരു സെക്കൻഡ് ഇന്‍സ്റ്റാള്‍മെന്റാണ്. മൂന്ന് സിനിമകളുള്ള ഫിലിം സീരിസിന്റെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ്.’’–മുരളി ഗോപി പറഞ്ഞു.

മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ വച്ചാണ് സിനിമ പ്രഖ്യാപിച്ചത്. പ്രഖ്യാപന വിഡിയോ ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ്ങാവുകയാണ്. 11 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. മലയാള സിനിമയിൽ 2019–ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT