ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ബറോസിൽ അമീർ ഖാനും? മോഹൻലാലിനൊപ്പമുള്ള ചിത്രം പുറത്ത്; വൈറൽ

മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മലയാളത്തിലേക്ക് എത്തുന്നതായി  റിപ്പോർട്ടുകൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് ആമിർ എത്തുന്നതായാണ് സൂചന. മോഹൻ‍ലാലിന് ഒപ്പമുള്ള ആമിർ ഖാന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. 

മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പുറത്തുവിട്ടത്. മോഹൻലാലിനും ആമിർ ഖാനുമൊപ്പം നിൽക്കുന്ന ചിത്രമാണ് സമീർ ഹംസ പുറത്തുവിട്ടത്. മുംബൈയിൽ വച്ചാണ് രണ്ടു താരങ്ങളും കൂടിക്കാഴ്ച നടത്തിയത്. 

ചിത്രം പുറത്തുവന്നതിന് പിന്നാലെ ആഘോഷമാക്കുകയാണ് ആരാധകർ. പുതിയ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയാണോ ഈ ഒത്തുചേരൽ എന്നാണ് ആരാധകരുടെ ചോദ്യം. മോഹൻലാൽ ഇപ്പോൾ ബറോസ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. ആമിറിനെ കാണാനെത്തിയതും ബറോസ് ലുക്കിലാണ്. അതിനാൽ ‘ബറോസിൽ’ ആമിർ ഖാൻ എത്തുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT