വിഡിയോ ദൃശ്യം 
Entertainment

ഈ പാട്ടിന്റെ പ്രത്യേകത; ഷെയ്ൻ നി​ഗം ചിത്രത്തിനായി മോഹൻലാൽ പാടിയ പാട്ടിനെക്കുറിച്ച്, വിഡിയോ 

അണിയറ പ്രവർത്തകർ ഇറക്കിയ വീഡിയോയിൽ പാട്ടിന്റെ പ്രത്യേകതകൾ വിവരിക്കുകയാണ് മോഹൻലാൽ

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്ൻ നി​ഗമിനെ നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിനായി ​ഗാനമാലപിക്കാൻ മോഹൻലാൽ. ടി കെ രാജീവിന്റെ തന്നെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയ 'കൈതപൂവിൻ കന്നികുറുമ്പിൽ തൊട്ടു തൊട്ടില്ല...' എന്ന ​ഗാനം മോഹൻലാൽ ആലപിച്ചിട്ടുണ്ട്. താരം തന്നെയാണ് പുതിയ പാട്ടിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. അണിയറ പ്രവർത്തകർ ഇറക്കിയ വീഡിയോയിൽ പാട്ടിന്റെ പ്രത്യേകതകൾ വിവരിക്കുകയാണ് മോഹൻലാൽ. 

ടി കെ രാജീവ് കുമാർ ഇങ്ങനെയൊരു കാര്യം ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ സമ്മതിച്ചുവെന്ന് മോഹൻലാൽ പറഞ്ഞു. "ഓർക്കസ്ട്രേഷനാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുഡാപെസ്റ്റിൽ നിന്നുള്ളവരാണ് അത് ചെയ്യുന്നത്. പിങ്ക് പാന്ഥർ ഇൻവെസ്റ്റി​ഗേഷൻ പോലുള്ള രസമുള്ള സം​ഗീതസംവിധാനമാണുള്ളത്. രമേഷ് നാരായണനാണ് ഈണമിട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ. ഇങ്ങനെയൊരു പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്", അദ്ദേഹം പറഞ്ഞു.

24 ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവരാണ് ബർമുഡ നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT