ലാലേട്ടനൊപ്പം ധോനി/ എക്‌സ് 
Entertainment

ലാലേട്ടനൊപ്പം ധോനി, ഇതിഹാസങ്ങൾ 'വണ്ടർ' ഫ്രെയിമിൽ; ഏറ്റെടുത്ത് ആരാധകർ

ഇന്റി​ഗോ പെന്റിനായി നിർമ്മിച്ച പരസ്യത്തിലാണ് ഇരുവരും ഒന്നിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ തരം​ഗമായി നടൻ‌ മോഹൻലാലും ക്യാപ്‌റ്റർ കൂൾ ധോനിയും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇന്റി​ഗോ പെന്റിനായി നിർമ്മിച്ച പരസ്യത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ വന്നതിന്റെ കൗതുകത്തിലാണ് ആരാധകരും. 

മുംബൈയിൽ വെച്ചായിരുന്നു ഷൂട്ട്. ​താടി വളർത്തി ചുവന്ന ടീഷർട്ടും വെള്ള പാൻസും ധരിച്ച് കൂളായി ധോനി എത്തിയപ്പോൾ പച്ച ഷർട്ടും പച്ചക്കരയുള്ള മുണ്ടും ഉടുത്ത് തനിമലയാളി ആയിട്ടാണ് മോഹൻലാൽ ഫ്രെയിൽ തിളങ്ങുന്നത്. പരസ്യചിത്രങ്ങളിൽ ഇരുവരും സജീവമാണെങ്കിലും ആദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മലയാളികൾക്ക് ഇതു ആഘോഷ നിമിഷമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള സിനിമയെ കുറിച്ചു വരെ കമന്റുകൾ വന്നു തുടങ്ങി. 

മോഹൻലാലിന്റെതായി ഒരുപടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബറോസ്, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബറോസ് ഈ വർഷം ക്രിസ്മസിനും ലിജോ ചിത്രം വാലബൻ 2024 ജനുവരി 25നും തിയറ്ററിലെത്തും. ജീത്തു ജോസഫിന്റെ ' നേര്' എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT