മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാൽ/ വിഡിയോ സ്ക്രീൻഷോട്ട്, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവച്ചത് 
Entertainment

'സ്നേഹം കൊണ്ടല്ലേ!', ഇച്ചാക്കയ്ക്ക് ലാലുവിന്റെ നുള്ള്; വൈറലായി വിഡിയോ

പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിക്കുന്ന നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിലും രണ്ട് താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത് രസകരമായ ഒരു വിഡിയോ ആണ്. ‌

പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. അടുത്തടുത്ത സീറ്റുകളിലായാണ് മമ്മൂട്ടിയും മോഹൻലാലും ഇരുന്നത്. തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കാലിൽ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. 

ശ്യാംകുമാർ എന്ന ഫോട്ടോഗ്രാഫറുടെ കാമറ കണ്ണിൽ ഈ മനോഹര നിമിഷങ്ങൾ പതിഞ്ഞതോടെ ആരാധകർക്കിടയിൽ വൈറലായി. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഇരുവരും എന്നാണ് ആരാധകരുടെ കമന്റുകൾ. 

മമ്മൂട്ടിയെ സഹോദരന്മാർ വിളിക്കുന്നതുപോലെ ഇച്ചാക്ക എന്നാണ് മോഹൻലാൽ വിളിക്കുന്നത്. ഇച്ചാക്കയ്ക്കൊപ്പമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുളള ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുച്ചു. പ്രിയപ്പെട്ട ലാലിനും കമൽഹാസനും ഒപ്പമെന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കേരളീയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ