വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ്"; മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 'എലോൺ' 

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 30-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനാകുന്ന ഷാജി കൈലാസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. "യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ്" എന്നാണ് ചിത്രത്തിന്റെ ടാ​ഗ്ലൈൻ.

രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും. 12 വർഷത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 30-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2000 ൽ പുറത്തിറങ്ങിയ നരസിംഹമാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രം. ഈ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു