Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കളത്തിൽ ഫുട്ബോളിന്റെ ​ഗോട്ട്, ​ഗാലറിയിൽ മലയാളത്തിന്റെ ​ഗോട്ട്'; അർജന്റീനയുടെ കളി കാണാനെത്തി ലാലേട്ടൻ, വിഡിയോ വൈറൽ

മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാനെത്തി മോഹൻലാൽ. യുഎസിലെ കെൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സ്റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങൾ പുറത്തുവന്നു. മത്സരത്തിന് മുൻപായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വിഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താടിവടിച്ച് മീശ നീട്ടിവളർത്തിയ, 'അതിമനോഹരം' ചിത്രത്തിലെ ലുക്കിലാണ് മോഹൻലാൽ ഇപ്പോൾ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കളി കാണാൻ അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് പ്രിയതാരം എത്തിയത്. അർജന്റീന ഫുട്‌ബോൾ ടീമിനോടുള്ള ആരാധന പലവട്ടം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ലാലേട്ടൻ എന്ന് എഴുതി മെസി ഒപ്പിട്ട പത്താം നമ്പർ ജേഴ്‌സി ലഭിച്ചതിന്റെ സന്തോഷം മുൻപ് മോഹൻലാൽ പങ്കുവെച്ചിരുന്നു.

മെസി സ്വന്തം കൈപ്പടയിൽ ലാലേട്ടൻ എന്ന് എഴുതുന്നതിന്റെ വിഡിയോ മോഹൻലാൽ പുറത്തുവിട്ടിരുന്നു. 2022-ൽ അർജന്റീനയുടെ ലോകകപ്പ് വിജയം മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

FIFA World Cup 2026: Mohanlal arrives to watch Argentina vs Switzerland match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ

കൂടാളി കുംഭത്തെ വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു

'ഈ മനോഹ​ര തീരത്ത് തരുമോ അമ്മയ്ക്ക് ഇനിയൊരു ജന്മം കൂടി, ഒരിക്കലും അമ്മ നമ്മളെ വിട്ടു പോകില്ല'; എസ് ജാനകിയുടെ വേർപാടിൽ എം ജി ശ്രീകുമാർ

കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച: പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍