'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാന്‍, സ്വന്തം അമ്മയെ പോലെ'; ജാനകിയമ്മയെ അനുസ്മരിച്ച് പ്രമുഖര്‍

Prominent figures remember Janaki Amma
ജാനകി
Edited By:
Updated on
1 min read

ഗായിക എസ്. ജാനകിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് സംഗീതലോകം. സംഗീത-സിനിമാ ലോകത്തെ ഒട്ടേറെ പേരാണ് ജാനകിയമ്മയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതും അനുസ്മരിക്കുന്നതും. വൈകാരികമായ വാക്കുകളിലൂടെ നടന്‍ കമല്‍ഹാസന്‍ എസ്. ജാനകിയെ അനുസ്മരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, മമ്മൂട്ടി തുടങ്ങിയവരും വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചു.

അന്തരിച്ച പിന്നണിഗായിക എസ്. ജാനകിയെ അനുസ്മരിച്ച് ഗാരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ജാനകിയമ്മയുടെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ശബ്ദത്തിന്റെ ഭക്തനാണ് താന്‍. സ്വന്തം അമ്മയെ പോലെ താന്‍ സ്നേഹിക്കുന്നയാളാണ് എസ്. ജാനകിയെന്നും അമ്മയുടെ സ്മരണകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Prominent figures remember Janaki Amma
'ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലി; ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല'

വിഖ്യാത ഗായിക എസ്. ജാനകിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ചലച്ചിത്രസംഗീത ലോകത്തിനും തന്നെപ്പോലുള്ള അനേകം കലാകാരന്മാര്‍ക്കും വലിയൊരു നഷ്ടമാണ് ജാനകിയമ്മയുടെ വിടവാങ്ങലെന്ന് അദ്ദേഹം പറഞ്ഞു.

1966 മുതല്‍ 60 വര്‍ഷം നീളുന്ന ആഴത്തിലുള്ള ബന്ധമാണ് ജാനകിയുമായുള്ളത്. എന്റെ ആദ്യ ചലച്ചിത്രഗാനമായ 'കാട്ടുമല്ലിക'യിലെ 'താമരത്തോണിയില്‍ താലോലമാടി' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചത് ജാനകിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. 'പാട്ട് എന്നും മുഴങ്ങിക്കൊണ്ടിരിക്കും, ആ സ്നേഹം ഇനി ഞാന്‍ എവിടെ തേടും അമ്മേ... അടക്കിവെക്കാന്‍ കഴിയാത്ത സങ്കടം പേറുകയാണ് ഒരുപാട് പേര്‍. അവരെയെല്ലാം ഞാന്‍ അനുശോചനം അറിയിക്കുന്നു.' -കമല്‍ഹാസന്‍ എക്സില്‍ കുറിച്ചു.

എസ്. ജാനകിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് വിജയ് പറഞ്ഞു. ഇന്ത്യന്‍ സംഗീതലോകത്തിന് തീരാനഷ്ടമാണ് ജാനകിയുടെ വിയോഗം. ശ്രുതിമധുരമായ ശബ്ദം, സംഗീതത്തോടുള്ള സമര്‍പ്പണം, വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അസാധാരണമായ കഴിവ് എന്നിവയാല്‍ അവര്‍ എന്നെന്നും ആരാധകഹൃദയങ്ങളില്‍ നിലനില്‍ക്കും. കുടുംബത്തേയും സിനിമാലോകത്തേയും ജാനകിയുടെ സഹപ്രവര്‍ത്തകരേയും ആരാധകരേയും അനുശോചനം അറിയിക്കുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

Prominent figures remember Janaki Amma
മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...
Prominent figures remember Janaki Amma
ജാനകിയമ്മ മലയാളിയെ പാടി ഉറക്കിയ അഞ്ച് താരാട്ടുപാട്ടുകള്‍, നിത്യവാത്സല്യം
Prominent figures remember Janaki Amma
'ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലി; ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല'
Summary

Prominent figures remember Janaki Amma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com