Mohanlal ഫെയ്സ്ബുക്ക്
Entertainment

'മോനെ ദിനേശാ നിനക്ക് പോകാൻ അനുവാദം ഇല്ല്യാ'; കൊടുമൺ പോറ്റിയായി ലാലേട്ടൻ ആയിരുന്നെങ്കിലോ ? വൈറലായി ചിത്രങ്ങൾ

ചാത്തനായി വരെ മോഹന്‍ലാലിനെ ഈ ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയു​ഗം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച സിനിമകളിലൊന്നാണ് ഭ്രമയു​ഗം. കൊടുമൺ പോറ്റിയായി അക്ഷരാർഥത്തിൽ മമ്മൂട്ടി ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഭ്രമയു​ഗം. മമ്മൂട്ടിയെ അല്ലാതെ പോറ്റിയുടെ വേഷത്തിൽ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലുമാകില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

മോഹൻലാൽ കൊടുമൺ പോറ്റിയായി എത്തിയാൽ എങ്ങനെയിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. കൊടുമണ്‍ പോറ്റിയായി എത്തിയ മോഹൻലാലിന്റെ എഐ ചിത്രങ്ങളാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് ഈ എഐ ചിത്രം എത്തിയത്.

ചാത്തനായി വരെ മോഹന്‍ലാലിനെ ഈ ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ പുതിയ ചിത്രങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. 'ലാലേട്ടൻ ചെയ്താൽ ഇപ്പോൾ നമ്മൾ കണ്ട തരം മെതേഡ് ഫോർമാറ്റ്‌ ആവില്ല... മറ്റൊരു രീതിയിൽ ആവും....ചെയ്യാൻ ഒക്കെ പറ്റും... ഇത്തരം കഥകൾ ഒന്നും അവർ കമ്മിറ്റ് ചെയ്യില്ലല്ലോ..', 'മോനെ ദിനേശാ നിനക്ക് പോകാൻ അനുവാദം ഇല്ല സവാരി ഗിരി ഗിരി' എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം, സെലിബ്രിറ്റി താരങ്ങളുടെ വിവിധ തരത്തിലുള്ള എഐ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ ചായക്കടയില്‍ ഇരിക്കുന്നതും നടക്കാനിറങ്ങുന്നതും, മലയാളി താരങ്ങള്‍ കാറ് വാങ്ങാന്‍ പോകുന്നതും, ദളപതിയുടെ ലൊക്കേഷന്‍ ഷൂട്ടുമെല്ലാം ഇങ്ങനെ എഐ ചിത്രങ്ങളായി എത്തുന്നുണ്ട്.

Cinema News: Mohanlal as Kodumon Potti pics goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

കുവൈത്ത് തീരത്ത് സ്‌ഫോടനം, കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു; പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം

ലോട്ടറി അടിച്ചവരുടെ ശ്രദ്ധയ്ക്ക്!, നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്; പിഴയടക്കം അടയ്ക്കാനുള്ളത് ലക്ഷങ്ങള്‍

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT