മോഹൻലാൽ ദുൽഖറിനും കുടുംബത്തിനുമൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി മോഹൻലാൽ; ദുൽഖറിന്റെ മറിയത്തോട് കളി പറഞ്ഞ് താരം; ചിത്രം വൈറൽ

മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരിൽ ആരാധകർ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്. എന്നാൽ സിനിമക്ക് പുറത്തും ശക്തമായ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്. ദുൽഖർ സൽമാനും ഭാര്യ അമാലിനും മകൾ മറിയക്കുമൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. മറിയത്തോട് കളി പറഞ്ഞു നിൽക്കുകയാണ് താരം. ഇത് കണ്ട് മോഹൻലാലിനെ കൗതുകത്തോടെ മറിയം നോക്കുന്നതും കാണാം. മൂന്ന് ആഴ്ചകൾക്കു മുമ്പുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്. 

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചിത്രം. മോഹൻലാലും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമുണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു