ചിത്രീകരണത്തിനിടെ പ്രണവും മോഹൻലാലും/ ചിത്രം വിഡിയോ സ്‌ക്രീൻഷോട്ട് 
Entertainment

'പ്രണവിനെ ഡയറക്ട് ചെയ്യുന്ന മോഹൻലാൽ'; ബറോസ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോ പുറത്ത് 

ബറോസ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

മോൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബറോസ്'. പ്രഖ്യാപിച്ചത് മുതൽ ചിത്രം സംബന്ധിക്കുന്ന അപ്‌ഡേറ്റുകൾ വളരെ ആവശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ പ്രണവ് ഇല്ലേയെന്നായിരുന്നു ഏറ്റവും കൂടുതൽ ഉയർന്ന് വന്ന ചോദ്യം.

സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനിൽ നിന്നും പുറത്തുവിട്ട ഒരു ചിത്രത്തിൽ പ്രണവ് ഉണ്ടായിരുന്നു. എന്നാൽ ബറോസിൽ കാമറയ്‌ക്ക് മുന്നിലാണോ പിന്നിലാണോ പ്രണവ് എന്നായിരുന്നു ആരാധകരുടെ സംശയം. 

ഇപ്പോഴിതാ ബറോസ് സിനിമ ലോക്കേഷനിൽ നിന്ന് എന്ന് കരുതപ്പെടുന്ന ഒരു വിഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പടികളിറങ്ങി വരുന്ന പ്രണവിന് ചിത്രീകരിക്കുന്ന രം​ഗം വിശദീകരിക്കുന്ന മോഹൻലാൽ ആണ് വിഡിയോയിൽ. ടികെ രാജീവ് കുമാറും സ്റ്റിൽ ഫോട്ടോ​ഗ്രാർ അനീഷ് ഉപാസനയും വിഡിയോയിലുണ്ട്. 

ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്. 2019 ഏപ്രിലിലാണ് ചിത്ര പ്രഖ്യാപിച്ചതെങ്കിലും ഒഫിഷ്യൽ ലോഞ്ച് നടക്കുന്ന 2021 മാർച്ച് 24നാണ്.

ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയക്കിയത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT