മോഹൻലാൽ/ ഫേയ്സ്ബുക്ക് 
Entertainment

നടനവിസ്മയത്തിന് 61 വയസ്; ആശംസകളുമായി മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങൾ

മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസകൾ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് 61ാം പിറന്നാൾ. മമ്മൂട്ടി ഉൾപ്പടെ നിരവധി താരങ്ങളും പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ലോക്ക്ഡൗണിന് ഇടയിലും താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. 

മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസകൾ കുറിച്ചത്. കൂടാതെ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആസിഫ് അലി ഉൾപ്പടെ യുവനിരയും ആശംസകളുമായി എത്തി. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ  പൂക്കളിലൂടെ 1980 ലാണ് മോഹന്‍ലാല്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. വില്ലനായി എത്തിയ താരം അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ടനായകനാവുകയായിരുന്നു. 

സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മൂന്നൂറിലേറെ ചിത്രങ്ങളിലായി മനസിൽ നിറഞ്ഞു നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. സേതുമാധവനും ജോജിയും ടിപി ബാല​ഗോപാലനും നീലകണ്ഠനുമെല്ലാം ഇന്നും ആരാധകർക്ക് പ്രിയങ്കരരാണ്. അടച്ചു പൂട്ടലിനിടെ ആയിരുന്നു അറുപതാം പിറന്നാള്‍. ലോക്ഡൗണിനിടെയാണ് താരത്തിന്റെ മറ്റൊരു ജന്മദിനം കൂടി വരുന്നത്. 

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം. പ്രിയദർശന്റെ മരക്കാരും ഉണ്ണികൃഷ്ണന്റെ ആറാട്ടും ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍