ചിത്രം/ഫെയ്‌സ്ബുക്ക് 
Entertainment

പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട് 

തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും  കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാവൂ എന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇത് സംബന്ധിച്ച് സത്യന്‍ അന്തിക്കാട് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരഭിമുഖത്തില്‍ തന്റെ അടുത്ത സിനിമ മോഹന്‍ലാലിനെ നായകനാക്കിയുള്ളതാണെന്നാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍.  

പാന്‍ ഇന്ത്യന്‍ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വന്‍ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും  കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാവൂ എന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹന്‍ലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം