ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നി​ഗൂഢത നിറയ്ക്കാൻ ആ 12 പേർ, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 12th മാന് പാക്ക്അപ്പ്

മോഹൻലാലും ചിത്രത്തിലെ മറ്റു അഭിനേതാക്കളും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം2ന് ശേഷം മോ​ഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 12th മാൻ. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ചിത്രം വലിയ താരനിരയിലാണ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. മോഹൻലാലും ചിത്രത്തിലെ മറ്റു അഭിനേതാക്കളും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സസ്‌പെൻസ് സ്വഭാവത്തിൽ എത്തുന്ന 12ത്ത് മാനിൽ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്. അദിതി രവി, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിന്‍റ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അഫ്‌‍താബ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT