Entertainment

'ബറോസ്, നിധി കാക്കുന്ന ഭൂതം'; ഷൂട്ടിങ് ഇന്നു തുടങ്ങുമെന്ന് മോഹൻലാൽ

കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ക്യാരക്റ്റർ സ്കെച്ച് പുറത്തുവിട്ടു. മോഹൻലാലിനേയും ഒരു പെൺകുട്ടിയേയുമാണ് പോസ്റ്ററിൽ കാണുന്നത്. ഫേയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ക്യാരക്റ്റർ സ്കെച്ച് ആരാധകർക്കായി പങ്കുവച്ചത്. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു.

ക്യാരക്റ്റർ പോസ്റ്റർ

നിധി കാക്കുന്ന ഭൂതം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രമെത്തുന്നത്. പുഴയ്ക്കരികിലെ മരത്തിന് കീഴെ ഇരിക്കുന്ന മോഹൻലാലും കുട്ടിയുമാണ് പോസ്റ്ററിലുള്ളത്. സേതു ശിവാനന്ദനാണ് പോസ്റ്റർ ഡിസൈൻ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇത് ചിത്രത്തിന്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. അതിനാൽ ഇതുവരെ ചിത്രീകരിച്ചിരുന്നതു മുഴുവൻ ഒഴിവാക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. 

ത്രിഡി ചിത്രം

ത്രി ഡിയിൽ ആണ് ചിത്രം ഒരുക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത  ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT