വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ലക്കി സിങ്ങായി മോഹൻലാൽ, അമ്പരപ്പിക്കാൻ 'മോൺസ്റ്റർ'; ട്രെയിലർ പുറത്ത്

ആദ്യാവസാനം നി​ഗൂഡത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിലെ ട്രെയിലർ പുറത്ത്. ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 

ഒരു കേസന്വേഷണവുമായി ബന്ധപ്പെടുത്തിയാണ് ലക്കി സിങ് എന്ന പേര് പൊലീസിനു മുന്നിലെത്തുന്നത്. സിഖ് തലപ്പാവ് ധരിച്ചാണ് മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്. ആദ്യാവസാനം നി​ഗൂഡത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്. എന്തായാലും ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ് ട്രെയിലർ.

പുലിമുരുകന് ശേഷം മോഹൻലാലിനൊപ്പം വൈശാഖും ഉദ​യ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. സിദ്ധിഖ്, ലെന, ​ഗണേഷ് കുമാർ, സുദേവ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT