

സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് റേസിങ് ട്രാക്കുകളിൽ സജീവമായിരിക്കുകയാണ് നടൻ അജിത് കുമാറിപ്പോൾ. തന്റെ അടുത്ത റേസിങ് മത്സരത്തിന് മുന്നോടിയായി ആരാധകരുടെ പിന്തുണ തേടി നടൻ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ പതിവിൽ നിന്ന് വിപരീതമായി വിഡിയോയ്ക്ക് പിന്നാലെ അജിത്തിന് കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സിനിമാ താരങ്ങളോടുള്ള ആരാധന ഒഴിവാക്കി സ്വന്തം കുടുംബത്തിനും ജോലിക്കും മുൻഗണന നൽകാൻ ആരാധകരെ ഉപദേശിച്ചതാണ് അജിത്തിന് തന്നെയിപ്പോൾ തിരിച്ചടിയായി മാറിയിരിക്കുന്നത്. പോർച്ചുഗലിൽ നടക്കാനിരിക്കുന്ന 'മിച്ചലിൻ ലെ മാൻസ് കപ്പ്' കാർ റേസിങിൽ തന്റെ ടീമിന് പിന്തുണ തേടി അജിത് പങ്കുവെച്ച വിഡിയോയ്ക്ക് താഴെയാണ് ആരാധകരുടെ രൂക്ഷവിമർശനം ഉയരുന്നത്.
ഒക്ടോബർ 9, 10 തീയതികളിലാണ് റേസിങ് മത്സരം നടക്കുന്നത്. 'ഹേയ്... നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണ ആവശ്യമുണ്ടോ ? ക്ഷമിക്കണം... ആദ്യം ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കട്ടെ. നിങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്ന് കാർ റേസിൽ പങ്കെടുക്കൂ; ഞങ്ങൾ വന്ന് അത് കാണാം'.- എന്നാണ് അജിത്തിന്റെ വിഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്.
"ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തെ നോക്കണം സഹോദരാ, ജോലിക്ക് പോവുകയാണ്" എന്ന് പറഞ്ഞാണ് ആരാധകർ താരത്തിന്റെ പഴയ നിലപാടുകളിലെ വൈരുദ്ധ്യത്തെ ചോദ്യം ചെയ്യുന്നത്. കൂടാതെ, വിജയ്‌യോടൊപ്പം എടുത്ത ചിത്രങ്ങളും സിൽവർസ്റ്റോണിലെ സംഭവങ്ങളും ഓർമിപ്പിച്ചുകൊണ്ട് "പിന്തുണ നിങ്ങളുടെ സുഹൃത്തായ വിജയ്‌യോട് ചോദിക്കൂ" എന്നും ചിലർ കുറിച്ചു.
'സോറി തലേ, സമയമില്ല.. ഞങ്ങൾക്ക് കുടുംബം നോക്കണം', 'സോറി തലേ, സമയമില്ല... വേറെ പണിയുണ്ട്', 'അജിത് സാർ, എന്നോട് ക്ഷമിക്കണം; എനിക്ക് എന്റെ മാതാപിതാക്കളെയും കുടുംബത്തെയും നോക്കേണ്ടതുണ്ട്, ഒപ്പം ജോലിയും ശ്രദ്ധിക്കേണ്ടതുണ്ട്', 'ഇല്ല സാറേ, ഞങ്ങൾ ഞങ്ങളുടെ ജോലി നോക്കിക്കോളാം. നിങ്ങളുടെ അഭിമാനത്തിന് വേണ്ടി മാത്രമാണ് നിങ്ങൾ കാർ റേസ് ഓടിക്കുന്നത്. ഞങ്ങൾ മാറി. നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ',
'നിങ്ങളെ വിശ്വസിച്ച് എത്ര വർഷമായി ഞങ്ങൾ വഴി തെറ്റി ? മതി. ഇനി ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും. ഞങ്ങളെ ശല്യപ്പെടുത്തരുത്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ', 'നോ ചാൻസ് തലേ... ഞങ്ങൾക്ക് ജോലിയുണ്ട് കുടുംബമുണ്ട്. നിങ്ങളുടെ സുഹൃത്ത് അല്ലേ മുഖ്യമന്ത്രിയായത്, പോയി അവരോട് ചോദിക്കു',
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
'ആരാധകരെ ഒഴിവാക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് അവരുടെ പിന്തുണ ?', 'നിങ്ങൾ കാർ ഓടിക്കുകയോ റോക്കറ്റ് വിടുകയോ എന്ത് വേണമെങ്കിലും ചെയ്യ്... ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല', 'ആത്മാഭിമാനം എന്നൊന്നുണ്ട് തലേ... അത് നിങ്ങളുടെ ആരാധകർക്കുമുണ്ട്..അത് മറക്കരുത്'. - എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates