നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

എന്നെ സംബന്ധിച്ച് അദ്ദേഹം ഈവിൾ ഡെഡ് തന്നെയാണ്.
Tanushree Dutta, Nana Patekar
Tanushree Dutta, Nana Patekarഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

ബോളിവുഡ് നടൻ നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി തനുശ്രീ ദത്ത നടത്തിയ പരാമർശം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് 'ഈവിൾ ഡെഡ്' എന്ന് തനുശ്രീ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ തന്റെ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നതായും തനുശ്രീ പറഞ്ഞു.

നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുംബൈയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് തനുശ്രീ തന്റെ നിലപാടിൽ വിശദീകരണവുമായി എത്തിയത്. താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. "എന്നെ സംബന്ധിച്ച് അദ്ദേഹം ഈവിൾ ഡെഡ് തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ കടന്നുപോയ വഴികളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും വലുതാണ്.

നിങ്ങൾ എന്റെ കാഴ്ചപ്പാടിൽ കൂടി നോക്കൂ. ഒരു ഇരയെന്ന നിലയിൽ ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു! എന്റെ കേസ് പിൻവലിക്കാൻ എനിക്കുമേൽ വലിയ സമ്മർദമുണ്ടായിരുന്നു. പലവിധ വാഗ്ദാനങ്ങളും നൽകിയെങ്കിലും ഞാൻ കേസ് പിൻവലിക്കാൻ തയ്യാറായില്ല".- തനുശ്രീ പറഞ്ഞു. അതോടൊപ്പം നാനാ പടേക്കറുടെ കുടുംബത്തിന് തനുശ്രീ അനുശോചനം അറിയിക്കുകയും ചെയ്തു. ഇതൊട്ടും വിശ്വസിക്കാനാവുന്നില്ല.

Tanushree Dutta
Tanushree Dutta

ഇന്ന് എന്റെ സ്റ്റോറി ടൈംലൈൻ ആകെ മാറിമറിഞ്ഞു. ആ തിന്മ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ ജീവിതം മെച്ചപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. -എന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി തനുശ്രീ ദത്ത കുറിച്ചിട്ടുണ്ട്. വലിയതോതിലുള്ള വിമർശനങ്ങളാണ് തനുശ്രീ ​ദത്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

'നിങ്ങളുടെ നാക്ക് നിയന്ത്രിച്ചാൽ കൊള്ളാം', 'കുറച്ച് മനുഷ്യത്വം ഉണ്ടായാൽ നന്ന്' എന്നും ചിലർ കുറിച്ചിട്ടുണ്ട്. "മരണശേഷം ഒരാളെക്കുറിച്ച് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. സിനിമാ മേഖലയിൽ ഇതുവരെ ആരും, ഒരാളുടെ മരണശേഷവും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. നിങ്ങളാണ് ആദ്യത്തെയാൾ; നിങ്ങളായിരിക്കും അവസാനത്തെയാളെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Tanushree Dutta
Tanushree Dutta

ഇത്തരം സന്ദർഭങ്ങളിൽ എന്താണ് പറയേണ്ടതെന്നും എപ്പോഴാണ് മൗനം പാലിക്കേണ്ടതെന്നും ഈ മേഖലയിലുള്ളവർക്ക് അറിയാം. നിങ്ങളുടെ നാക്കിന്മേൽ നിങ്ങൾ നിയന്ത്രണം പാലിക്കേണ്ടിയിരുന്നു".- എന്നാണ് ആൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ തനുശ്രീയുടെ വാക്കുകളോട് പ്രതികരിച്ചത്. അതേസമയം ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയമായ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു തനുശ്രീ ദത്തയുടേത്.

2008 ൽ പുറത്തിറങ്ങിയ 'ഹോൺ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈം​ഗികാതിക്രമം നടത്തിയെന്നുമായിരുന്നു തനുശ്രീയുടെ ആരോപണം. മുംബൈയിലെ ഫിലിംസ്ഥാൻ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഈ സംഭവമെന്നും നടി പറഞ്ഞിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

തനുശ്രീയുടെ ആരോപണങ്ങൾ നാനാ പടേക്കർ നിഷേധിച്ചിരുന്നു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2019 ൽ മുംബൈ പൊലീസ് കേസിൽ അവസാന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

Tanushree Dutta, Nana Patekar
'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ
Tanushree Dutta, Nana Patekar
നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും
Tanushree Dutta, Nana Patekar
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Summary

Social media slams Tanushree Dutta for her evil dead remark on Nana Patekar's death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com