'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്.
Vijay Deverakonda
Vijay Deverakondaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രണബാലി'. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് വിജയ് ഇപ്പോൾ. കഴിഞ്ഞ ദിവസം രണബാലിയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് വിജയ് മറുപടി പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്നത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമല്ലെന്നും മറിച്ച് പണം നൽകി ചെയ്യിക്കുന്ന 'പെയ്ഡ് ഹേറ്റ്' ആണെന്നും നടൻ വ്യക്തമാക്കി.

"വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത്. എന്റെ നേട്ടങ്ങൾ വെറുതെയാണെന്ന് ചിലർക്ക് തോന്നിയാൽ ഞാൻ അഭിനയം നിർത്തണമെന്നാണോ ?. എന്റെ തുറന്നുപറച്ചിലുകൾ അഹങ്കാരമായി തോന്നിയാൽ കാമറയ്ക്ക് പുറത്തും ഞാൻ അഭിനയിച്ചു തുടങ്ങണോ ?. ‌‌എൻ്റെ ഈ യാത്ര ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, ഞാനെന്താ വീട്ടിലിരിക്കണോ ?.

എന്റെ ആത്മവിശ്വാസം കണ്ടാണ് പലർക്കും അസൂയയും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. ഞാൻ മാറില്ല; അവർക്കാണ് മാറ്റം വേണ്ടത്. ആളുകൾ തങ്ങളുടെ കുടുംബത്തിന് വേണ്ടി സ്വയം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ചില പ്രത്യേക സംഘങ്ങളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. ഒന്നാമതായി, ഇതിനെ 'വെറുപ്പ്' എന്ന് വിളിക്കാൻ പോലും കഴിയില്ല.

കാരണം, ഇതിൽ 90 ശതമാനവും കൃത്രിമമായി നിർമിക്കപ്പെട്ടതാണ്. 50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്. ഒരേ തരത്തിലുള്ള വാർത്തകളും റീലുകളും തുടർച്ചയായി വരുന്നത് ഇതുകൊണ്ടാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ ഒന്നോർക്കണം; അടുത്ത ആറു മാസത്തിനുള്ളിൽ എഐ സാങ്കേതികവിദ്യ നിങ്ങളുടെ ഈ ജോലികൾ ഏറ്റെടുക്കും.

പണം കൊടുത്തു ചെയ്യുന്നവർ പിന്നീട് ഇത്തരം ആളുകളെ ഒഴിവാക്കും. ഇതിനെ എനിക്ക് വെറുപ്പെന്ന് വിളിക്കാൻ കഴിയില്ല. ഇത് മനഃപൂർവം ചെയ്യുന്നതാണ്. ചെറിയൊരു കൂട്ടം ആളുകൾ, ഓരോരുത്തരും 20 മുതൽ 50 വരെ അക്കൗണ്ടുകൾ ഉപയോഗിച്ച്, ഒരേ ഉള്ളടക്കം ആവർത്തിച്ച് പങ്കുവയ്ക്കുന്നു.

നിങ്ങളുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ, ‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടതെന്ന് പറയുന്ന 50 റീലുകൾ തുടർച്ചയായി കാണുകയാണെങ്കിൽ, 50 വ്യത്യസ്ത ആളുകൾ സ്വതന്ത്രമായി ഒരേ അഭിപ്രായത്തിലെത്തി ഒരേ റീൽ ഉണ്ടാക്കുന്നതാണെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ ?. അത് സ്വാഭാവികമല്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അത് മനഃപൂർവം ചെയ്യുന്നതാണ്. നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുക. അല്ലാതെ അതൊരാളെ താഴ്ത്തിക്കെട്ടാൻ ഉപയോഗിക്കുന്നതു കൊണ്ട് എന്ത് പ്രയോജനമാണുള്ളത് ?".- വിജയ് ദേവരകൊണ്ട പറഞ്ഞു.

Vijay Deverakonda
നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം
Vijay Deverakonda
'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ
Vijay Deverakonda
നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും
Summary

Vijay Deverakonda on negative trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna,
Vijay Deverakonda
Rashmika Mandanna, Vijay Deverakonda
Vijay Deverakonda
Nikhila Vimal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com