മോഹൻലാലിനൊപ്പം പ്രണവ്/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രണവിനായി മോഹൻലാലിന്റെ കുക്കിങ്, ഒന്നിച്ച് ഭക്ഷണം കഴിച്ച് താരങ്ങൾ; ചിത്രങ്ങൾ വൈറൽ

മോഹൻലാൽ പാചകം ചെയ്യുമ്പോൾ അടുത്തു നിൽക്കുന്ന പ്രണവിനെയാണ് ഫോട്ടോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഇഷ്ടങ്ങളിൽ ഒന്നാണ് കുക്കിങ്. താരത്തിന്റെ രുചിവൈഭവം അറിഞ്ഞിട്ടുള്ളവരും നിരവധിയാണ്. പാചക കലയിലെ തന്റെ സാമർത്ഥ്യം അദ്ദേഹം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ പുതിയ ചിത്രങ്ങളാണ്.

പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിന്റേതാണ് ചിത്രങ്ങൾ. എന്നാൽ ഒരാളുടെ സാന്നിധ്യമാണ് ചിത്രത്തെ സ്പെഷ്യലാക്കുന്നത്. മകൻ പ്രണവിനൊപ്പമാണ് താരത്തിന്റെ കുക്കിങ്. മോഹൻലാൽ പാചകം ചെയ്യുമ്പോൾ അടുത്തു നിൽക്കുന്ന പ്രണവിനെയാണ് ഫോട്ടോയിൽ കാണുന്നത് കൂടാതെ പ്രണവിനൊപ്പം ഇരുന്ന് മോഹൻലാൽ ഭക്ഷണം കഴിക്കുന്നതും ചിത്രത്തിൽ കാണാം. 

രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. നാടുചുറ്റൽ കഴിഞ്ഞ് പ്രണവ് തിരിച്ചെത്തിയോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ കുറച്ചു നാളുകളായി യൂറോപ്യൻ യാത്രയിലായിരുന്നു പ്രണവ്. തന്റെ യാത്രാ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി പുറത്തുവന്ന ചിത്രം. അടുത്ത വർഷം മുതൽ താരം സിനിമയിൽ സജീവമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങ പുതിയ ചിത്രമാണ് താരത്തിന്റേതായി ഷൂട്ടിങ്ങിന് തയാറെടുക്കുന്നത്. ചിത്രത്തിന്റെ സൂചനകളുമായി താരം എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്