Mohanlal and Vismaya Mohanlal  
Entertainment

'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

'അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിസ്മയ മോഹന്‍ലാല്‍ തുടക്കം ഗംഭീരമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെയാണ് താരം നന്ദി പറഞ്ഞെത്തിയത്. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മകള്‍ക്ക് ലഭിക്കുന്ന ഈ സ്‌നേഹം അനുഗ്രഹമായി കാണുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്‌ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.

''ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയുടെ തുടക്കത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് തുടക്കം നേടുന്നത്. അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിസ്മയ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ വിസ്മയയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. ആശിഷ് ജോ ആന്റണിയുടെ വില്ലന്‍ വേഷവും പ്രശംസിക്കപ്പെടുന്നുണ്ട്.

വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ സംവിധാനം ജൂഡ് ആന്തണിയാണ്. സായ് കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസിന് വിസ്മയയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയാകെ ഇപ്പോള്‍ വിസ്മയയുടെ തുടക്കമാണ് ചര്‍ച്ചാ വിഷയം.

Mohanlal pens emotional note as Vismaya Mohanlal's debut movie gets all the love from audience. Says a father couldn't ask for more.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'