

നടി രവീണ ടണ്ടന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുംബൈയിൽ നടന്ന പങ്കജ് ത്രിപാഠിയുടെ 'ഓ മൈ ഡോഗ്' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ രവീണ ടണ്ടൻ പങ്കെടുത്തിരുന്നു. ചടങ്ങിലെ റെഡ് കാർപെറ്റിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നായയോടൊപ്പം രവീണ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
എന്നാൽ ഫോട്ടോ എടുത്ത ശേഷം, എഴുന്നേറ്റ ഉടൻ നായ കുരയ്ക്കുകയും അവരെ കടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ അന്തരീക്ഷം പെട്ടെന്ന് സംഘർഷഭരിതമായി. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
പ്രദർശനത്തിന് ശേഷം പുറത്തിറങ്ങിയ രവീണ ടണ്ടൻ, താൻ സുരക്ഷിതയാണെന്നും തന്റെ വസ്ത്രത്തിലെ ഒരു നൂൽ അബദ്ധത്തിൽ നായയുടെ വായയിൽ കുടുങ്ങിയതാണെന്നും വ്യക്തമാക്കി. പരിഭ്രാന്തയാകാതെ സാഹചര്യം കൈകാര്യം ചെയ്ത രവീണ ടണ്ടനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
'നിങ്ങളുടെ ക്ഷമയ്ക്കും ദയയ്ക്കും നന്ദി', 'ഒരു യഥാർത്ഥ മൃഗസ്നേഹിയുടെ ലക്ഷണമാണിത്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമിത് റായ് സംവിധാനം ചെയ്ത 'ഓ മൈ ഡോഗ്' ഒരു കുടുംബചിത്രമാണ്. പങ്കജ് ത്രിപാഠിക്കൊപ്പം പവൻ മൽഹോത്ര, മാഹി റായ്, രാജേഷ് കുമാർ, ഗീതാ അഗർവാൾ, വിജയ് മിശ്ര, ശ്രീധർ ദുബെ, ബുല്ലു കുമാർ, സുലക്ഷണ ബറുവ എന്നിവരും ചിത്രത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates