ഫയല്‍ ചിത്രം 
Entertainment

പ്രണവ്-കല്യാണി പ്രണയം: സമയമാവുമ്പോൾ പ്രിയദർശൻ എല്ലാം പറയുമെന്ന് മോഹൻലാൽ 

പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

രക്കാറിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ജോഡികളായി എത്തിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വീണ്ടും ​ഗോസിപ്പുകൾ പരക്കുകയാണ്. കല്യാണിയും പ്രണവും വിവാഹിതരാകുന്നു എന്നുവരെ വാർത്തകൾ എത്തിക്കഴിഞ്ഞു. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ. 

പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. അവർ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെൽഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോൾ പ്രിയദർശൻ തന്നെ എല്ലാം പറയും.

അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണെന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. മരക്കാറിന് പുറമേ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലും പ്രണവും കല്യാണി ഒന്നിച്ചെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT