മോഹന്‍ലാല്‍ 
Entertainment

കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി; എംപുരാന്റെ മൂന്നാം ഭാഗം വിജയമനുസരിച്ചെന്ന് മോഹന്‍ലാല്‍; വിഡിയോ

ഇതൊരു അത്ഭുതമാണ്. ഇത് ഒരൂസ്വപ്‌നമാണോയെന്ന് തോന്നുന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു എമ്പുരാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംപുരാന്റെ വിജയമനുസരിച്ച് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ ചിത്രത്തിന്റെ റിലീസിങിന് മുന്‍പായി മാധ്യമങ്ങളെ കാണുകയായിരുന്നു മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും. ലോകം മുഴുവന്‍ ഈ സിനിമയെ ഉറ്റുനോക്കുകയാണ്. ഇതൊരു അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'സാധാരണരീതിയില്‍ സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ഒരുപാട് പേരോട് നന്ദി പറയും. എന്നാല്‍ ഈ സിനിമ ഇറങ്ങുന്നതിന് മുന്‍പുതന്നെ ഒരുപാട് പേരോട് നന്ദി പറയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരോടാണ് ആദ്യം നന്ദി പറയുന്നത്. ലോകം മുഴുവന്‍ ഈ സിനിമയെ ഉറ്റുനോക്കുകയാണ്. ഇതൊരു അത്ഭുതമാണ്. ഇത് ഒരൂസ്വപ്‌നമാണോയെന്ന് തോന്നുന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു എമ്പുരാന്‍' - മോഹന്‍ലാല്‍ പറഞ്ഞു. ഇതിന്റെ വിജയമനുസരിച്ചാകും ചിത്രത്തിന്റെ മൂന്നാഭാഗം ഇറങ്ങുകയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു സിനിമാ സംവിധായകന്‍ ആവാന്‍ കാരണക്കാരന്‍ മുരളി ഗോപിയാണെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. 'മലയാള സിനിമയിലെ ജൂനിയര്‍ സംവിധായകന്‍മാരില്‍ ഒരാളാണ് ഞാന്‍. ഇതുപോലെ ഒരു പ്രോജക്ട് ഒരുക്കാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതമാണ്. ഞാന്‍ സംവിധായകനാകാന്‍ കാരണം മുരളി ഗോപിയാണ്. അദ്ദേഹത്തിനോടാണ് ആദ്യം നന്ദി പറയുന്നത്. സിനിമയെ കുറിച്ച് സ്വപ്‌നം കാണുമ്പോള്‍ എന്നെക്കാള്‍ വട്ടുള്ള ഒരാള്‍ ഇല്ലെന്നായിരുന്നു എന്റെ തോന്നല്‍. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ അത് മാറ്റിക്കളഞ്ഞു. ആന്റണി പെരുമ്പാവൂരിനെ ചിത്രത്തിന്റെ നിര്‍മാതാവായി ലഭിച്ചതില്‍ വളരെ സന്തോഷ'മുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT