Drishyam 3  ഫെയ്സ്ബുക്ക്
Entertainment

ഇത്തവണ ജോർജുകുട്ടിക്ക് പണി വരുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ; 'ദൃശ്യം 3' യുടെ പ്ലോട്ട് പുറത്ത് ?

പഴയ ആ മെമ്മറി കാർഡിലെ ദൃശ്യങ്ങളിലേക്കാണ് കഥ വീണ്ടും വിരൽ ചൂണ്ടുന്നതെന്ന് മറ്റു ചിലർ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അടുത്ത ഭാഗത്തിനായി അല്പം കൂടുതൽ ആകാംക്ഷ കാണിക്കുന്നതിൽ സംശയമൊന്നും വേണ്ട.

ഏപ്രിൽ‌ 2 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച ചില സൂചനകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. വിദേശ വിതരണക്കാരായ ഫാർസ് ഫിലിംസിൽ നിന്നാണ് ഈ പ്ലോട്ട് വിവരണങ്ങൾ ചോർന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Drishyam 3

മൂവീസ് സിംഗപ്പൂരിന്റെ റിപ്പോർട്ട് പ്രകാരം ജോർജുകുട്ടി ഇത്തവണ തന്റെ കുടുംബത്തെ പുറംലോകത്തു നിന്ന് മാത്രമല്ല, ഭയപ്പെടുത്തുന്ന ആ സത്യത്തിൽ നിന്നും ആ രഹസ്യത്തിന്റെ ഭാരത്തിൽ നിന്നും കൂടിയാണ് സംരക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും പുറത്തുനിന്നുള്ള ഭീഷണികളെയാണ് ജോർജുകുട്ടി നേരിട്ടതെങ്കിൽ, മൂന്നാം ഭാഗത്തിൽ അത് കുടുംബത്തിനകത്ത് നിന്നും സ്വന്തം മനസാക്ഷിക്കുള്ളിൽ നിന്നുമുള്ള പോരാട്ടമായിരിക്കുമെന്നാണ് സൂചന.

തന്റെ കുടുംബത്തിന്റെ ജീവിതം സംരക്ഷിക്കാൻ ഇത്തവണ ജോർജുകുട്ടിക്ക് എന്തൊക്കെ ത്യാഗം ചെയ്യേണ്ടി വരും എന്നതാണ് ദൃശ്യം 3 യുടെ കാതൽ എന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ പ്ലോട്ട് ലീക്കായതോടെ ആരാധകർ വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജോർജുകുട്ടിയുടെ ഒരു മകളുടെ വിവാഹവും അതിനെത്തുടർന്ന് തെളിവുകൾ സഹിതം സത്യം വെളിപ്പെടുന്നതുമാകാം കഥയെന്ന് ചിലർ പറയുന്നു.

പഴയ ആ മെമ്മറി കാർഡിലെ ദൃശ്യങ്ങളിലേക്കാണ് കഥ വീണ്ടും വിരൽ ചൂണ്ടുന്നതെന്നാണ് ചിലരുടെ കണ്ടെത്തൽ.. മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, മുരളി ഗോപി, സിദ്ദിഖ് എന്നിവരും ദൃശ്യം 3 യിൽ അഭിനയിക്കുന്നുണ്ട്.

Cinema News: Mohanlal starrer Drishyam 3 plot revealed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും