'നീ ജീവിതത്തിൽ വീണ്ടും സമാധാനം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എല്ലാത്തിനും നന്ദി'; കുറിപ്പുമായി ഭാവന

നിന്നോടൊപ്പമുള്ള എന്റെ യാത്ര ഏറെ ആനന്ദം നിറഞ്ഞതായിരുന്നു.
Bhavana
Bhavanaഇൻസ്റ്റ​ഗ്രാം
Updated on
2 min read

'അനോമി' എന്ന ചിത്രത്തിലൂടെ നിർമാണ രം​ഗത്തേക്ക് കൂടി ചുവടുവച്ചിരിക്കുകയാണ് നടി ഭാവന. റിയാസ് മാരാത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിനെയാണ് ഭാവന അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവനയിപ്പോൾ. അനോമിയിലെ ഈ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടായിരിക്കുമെന്നും നടി കുറിച്ചു.

സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നെന്നാണ് ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം ഭാവന കുറിച്ചത്. "എന്റെ പ്രിയപ്പെട്ട സാറ. നീ ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളും ശാന്തയുമാണ്. നിന്നോടൊപ്പമുള്ള എന്റെ യാത്ര ഏറെ ആനന്ദം നിറഞ്ഞതായിരുന്നു.

Bhavana
Bhavanaഇൻസ്റ്റ​ഗ്രാം

നിന്റെ ഒരു ഭാഗം ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും! നീ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’- ഭാവന കുറിച്ചു. അതേസമയം ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. റഹ്മാനാണ് അനോമിയിൽ നായകനായെത്തിയത്.

Bhavana
'അച്ഛന്റെ പേര് വച്ച് നായരാണോ എന്ന് ചോദിക്കും'; സ്കൂൾ കാലം മുതൽ നേരിട്ട ചോദ്യത്തെക്കുറിച്ച് അന്ന ബെൻ

ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ്, സുമിത് നവൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു അനോമി. 'മരണത്തിന്റെ സമവാക്യം' ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Bhavana
Bhavanaഇൻസ്റ്റ​ഗ്രാം
Bhavana
'രശ്മിക കല്യാണം വിളിക്കില്ല, മനം നൊന്തിരുന്ന് കരയാന്‍ രക്ഷിത് കൊച്ചുകുട്ടിയല്ല'; നടിയെ പരിഹസിച്ച് നടന്‍; പ്രതിഷേധിച്ച് ആരാധകര്‍

മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിച്ച ചിത്രം നിർമിച്ചത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചേർന്നാണ് ചിത്രം നിർമിച്ചത്.

Summary

Cinema News: Actress Bhavana talks about Anomie movie character Zaara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com