

ആരാധകര്‍ കാത്തിരിക്കുകയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹത്തിനായി. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ അടുത്ത ആഴ്ച വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം. ഉദയ്പൂരില്‍ വച്ചായിരിക്കും ഇരുവരും വിവാഹിതരാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ രശ്മികയെക്കുറിച്ച് നടിയുടെ മുന്‍ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്തും നടനുമായ പ്രമോദ് ഷെട്ടിയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. രശ്മികയുടെ അരങ്ങേറ്റ ചിത്രമായ കിരിക്ക് പാര്‍ട്ടിയില്‍ പ്രമോദും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രശ്മികയും രക്ഷിതും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹ നിശ്ചയത്തോളമെത്തിയാണ് പിരിയുന്നത്.
രശ്മികയുടേയും വിജയ് ദേവരക്കൊണ്ടയുടേയും വിവാഹത്തെക്കുറിച്ച് പ്രമോദ് പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്. രക്ഷിതിന്റെ അടുത്ത സുഹൃത്തായ പ്രമോദ് നടനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ''രശ്മികയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടില്ല. ക്ഷണം ലഭിച്ചാല്‍ പോകും. അവര്‍ ഞങ്ങളെ വിളിക്കില്ലെന്ന് അറിയാം. അതില്‍ പുതുമയില്ല. കുറ്റബോധം കാരണം മാറിയിരുന്ന് കരയാനും ചോക്ലേറ്റ് കഴിക്കാനും രക്ഷിത് ഷെട്ടി കൊച്ചുകുട്ടിയൊന്നുമല്ല'' എന്നാണ് പ്രമോദ് പറഞ്ഞത്.
പിന്നാലെ പ്രമോദിന് മറുപടിയുമായെത്തുകയാണ് രശ്മികയുടെ ആരാധകര്‍. അനാവശ്യമായി രശ്മികയുടെ മുന്‍ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും നടിയെ മോശമായി അവതരിപ്പിക്കുകയും ചെയ്തത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ''ക്ഷമിക്കണം ബൂമര്‍ അങ്കിള്‍. ഇനിയുമെത്ര വര്‍ഷം അവളുടെ പേര് പറഞ്ഞ് പബ്ലിസിറ്റി നേടും നിങ്ങള്‍?, അല്ലെങ്കിലും മുന്‍ കാമുകനെയും കൂട്ടുകാരേയും തന്റെ കല്യാണത്തിന് ക്ഷണിക്കുമോ?, നിങ്ങളെല്ലാവരും അവളെ പരസ്യമായി അപമാനിച്ചവരാണ്. തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ അവള്‍ എന്തിന് ക്ഷണിക്കണം?'' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
2017 ലാണ് രശ്മികയും രക്ഷിതും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. എന്നാല്‍ 2018 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് രശ്മിക തെലുങ്കിലും തമിഴിലും സജീവമായി. അധികം വൈകാതെ ബോളിവുഡിലും തിരക്കുള്ള നടിയായി രശ്മിക വളര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ കന്നഡ സിനിമാ ലോകത്തു നിന്നും രക്ഷിതിന്റെ ആരാധകരില്‍ നിന്നും കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രശ്മികയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ രക്ഷിത് രംഗത്തെത്തുക വരെയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതും സൗഹൃദത്തോടെ സംസാരിച്ചതും വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates