Kireedam 
Entertainment

ഇനി സേതു മാധുവന്‍റെ വരവ്; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; 'കിരീടം' ട്രെയിലര്‍

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് കിരീടം. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന മാജിക്. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളികളുടെ മനസില്‍ പ്രദര്‍ശനം തുടരുകയാണ്. സേതു മാധവനും അയാളുടെ ആത്മസംഘര്‍ഷങ്ങളും വേദനയുമെല്ലാം മലയാളി സ്വന്തം നെഞ്ചിലാണ് പേറുന്നത്. ഇപ്പോഴിതാ, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്.

ഡോള്‍ബി അറ്റ്‌മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ഇന്നലെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു.

മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

പുതിയ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച റെസ്റ്റോറേഷന്‍ മികവോടെയാണ് ചിത്രമെത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിയില്‍ മോഹന്‍ലാലും പാര്‍വതിയുമടക്കമുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് റീ-റിലീസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

Kireedam Re-Relase trailer is out. Mohanlal starrer is expected to set new records.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദം; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും; അഞ്ചുതെങ്ങിലെത്തി മന്ത്രി സിപി ജോണ്‍

'ഹർദികിന് പകരം ഹർഷിതും റിങ്കുവും'! മുംബൈ ഇന്ത്യൻസിന് മാസ് ട്രേഡ് ഐഡിയ

ജസ്റ്റ് മിസ്, ഇപ്പോ കടി കിട്ടിയേനേ! നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് രവീണ; വൈറലായി വിഡിയോ