

മലയാളികള്‍ക്ക് സുപരിചിതയാണ് സ്വപ്‌ന ട്രീസ. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സ്വപ്‌ന ട്രീസ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ വേദനയുടെ കാലത്തിലൂടെയാണ് സ്വപ്‌ന കടന്നു പോകുന്നത്. അച്ഛന്റെ വേര്‍പാടിന്റെ വേദനയിലൂടെയാണ് സ്വപ്‌ന ഇപ്പോള്‍ കടന്നു പോകുന്നത്.
അച്ഛന്റെ വേര്‍പാടിനെക്കുറിച്ചുള്ള സ്വപ്‌നയുടെ കുറിപ്പ് പ്രേക്ഷകരുടെ ഉള്ളിലൊരു നോവായി മാറുകയാണ്. ഒരാഴ്ച മുമ്പ് അച്ഛനോടൊപ്പം എടുത്ത ചിത്രങ്ങളും സ്വപ്‌ന പങ്കുവച്ചിട്ടുണ്ട്. അതായിരിക്കും തങ്ങളുടെ അവസാന കൂടിക്കാഴ്ചയെന്ന് അറിയില്ലായിരുന്നുവെന്നും സ്വപ്‌ന വിങ്ങലോടെ പറയുന്നു. ആ വാക്കുകളിലേക്ക്:
'സമാധാനത്തോടെ വിശ്രമിച്ചോളൂ പപ്പ. ഒരാഴ്ച മുമ്പാണ് ഞാന്‍ പപ്പയ്‌ക്കൊപ്പം നല്ല കുറച്ച് നിമിഷങ്ങള്‍ ചെലവിട്ടത്. അതായിരിക്കും ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയെന്ന് അറിയില്ലായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാം മാറിമറഞ്ഞു. ചില വിടപറച്ചിലുകള്‍ മുന്നറിയപ്പില്ലാതെയാണ് കടന്നു വരിക. വാക്കുകള്‍ക്ക് ഒരിക്കലും നികത്താനാകാത്ത നിശബ്ദത ബാക്കിയാകുന്നു.
നിങ്ങള്‍ അമ്മയോടൊപ്പം സന്തോഷത്തോടെയിരിക്കുകയാകും എന്നറിയാം. മൂന്ന് വര്‍ഷം മുമ്പ് അമ്മ പോയപ്പോള്‍ നിങ്ങളുടെ പാതിയും കൂടെയല്ലേ പോയത്. ഇപ്പോള്‍ നിങ്ങള്‍ വീണ്ടും ഒരുമിച്ചതോടെ, നിങ്ങള്‍ പൂര്‍ണനായിരിക്കുന്നു. നിങ്ങള്‍ രണ്ടു പേരേയും സ്‌നേഹിക്കുന്നു, മിസ് ചെയ്യുന്നു. ഒരുപാട്.'
സ്വപ്‌നയുടെ കുറിപ്പിന് താഴെ ആശ്വാസവാക്കുകളുമായി താരങ്ങളും ആരാധകരുമെത്തുന്നുണ്ട്. ദൂരദര്‍ശനിലെ ജ്വാലയായ്, മന്ദാരം തുടങ്ങിയ സീരിയലുകളിലൂടെയാണ് സ്വപ്‌ന ട്രീസ താരമാകുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates