ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്

ഗൗരിയും കലേഷും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Gowri Lekshmi Marriage
Gowri Lekshmi Marriage
Updated on
1 min read

ഞായറാഴ്ചയാണ് ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷ് ആണ് വരന്‍. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിന് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണിയും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ വരനും വധുവിനൊപ്പമുള്ള ഗണേഷ് വെങ്കട്ടരമണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

''എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തില്‍ പെട്ടവരാകണം എന്നില്ല'' എന്ന കുറിപ്പോടെയാണ് ഗണേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഗൗരിയും കലേഷും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ലാണ് ഗൗരിയും ഗണേഷും വിവാഹിതരാകുന്നത്. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ മ്യൂസിക് ബാന്റിലെ ഡ്രമമ്മറുമായിരുന്നു. ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

പിരിഞ്ഞുവെങ്കിലും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഗൗരിയും ഗണേഷും. ഗൗരിയുടെ സംഗീത ആല്‍ബങ്ങളിലെല്ലാം ഗണേഷും ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗോദയിലെ 'ആരോ നെഞ്ചില്‍' ഉള്‍പ്പെടെ ഒട്ടേറെ സിനിമാ ഗാനങ്ങള്‍ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്തു. തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്

Gowri Lekshmi Marriage
'അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ടാര്‍ഗറ്റ് ചെയ്യപ്പെട്ടു; എല്ലാവരോടും ക്ഷമ ചോദിക്കുന്നു'; തുറന്ന കത്തുമായി ടിനി ടോം
Gowri Lekshmi Marriage
'വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് ഒരു താല്പര്യവും ഇല്ല'; ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ
Gowri Lekshmi Marriage
'സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍
Summary

Ex-Husband congratulates singer Gowri Lekshmi as she gets married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com