'വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് ഒരു താല്പര്യവും ഇല്ല'; ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ

നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.
Usha Haseena and Ansiba, Lakshmi Priya
Usha Haseena and Ansiba, Lakshmi Priya
Updated on
1 min read

അമ്മയിലെ പ്രതിസന്ധി തുടരുമ്പോള്‍ നടി ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി നടി ഉഷ ഹസീന. സംഘടനയില്‍ വര്‍ഗീയത കൊണ്ടു വരാനുള്ള മോഹം പൊലിഞ്ഞു പോയതിന്റെ രോദനം എന്നാണ് ലക്ഷ്മി പ്രിയയുടെ രാജിക്കത്തിനെക്കുറിച്ച് ഉഷ ഹസീന പറഞ്ഞത്. നിങ്ങളെപ്പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും ഉഷ ഹസീന പറയുന്നു. ആ വാക്കുകളിലേക്ക്:

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റര്‍ തന്നെ എഫ്ബിയിലും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല.

അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു.അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍....അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി.അന്‍സിബയുടെ നിലപാട് അതാണ് ശരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.

ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പര്യവും ഇല്ല.

Usha Haseena and Ansiba, Lakshmi Priya
'സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍
Usha Haseena and Ansiba, Lakshmi Priya
'എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്'; അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ
Usha Haseena and Ansiba, Lakshmi Priya
അന്‍സിബയുടെ ഒറ്റ ചോദ്യത്തിന് ശ്വേതയ്ക്ക് മറുപടിയില്ല, അവള്‍ നാളെ മന്ത്രിയോ ജനറല്‍ സെക്രട്ടറിയോ ആയേക്കും: മാല പാര്‍വതി
Summary

Usha Haseena gives reply to Lakshmi Priya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com