ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

17 ദിവസത്തിൽ മോഹൻലാൽ ചിത്രത്തിന് പാക്കപ്പ്, സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികളായ മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുകയാണ് എലോണിലൂടെ. വളരെ പ്രതീഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ എലോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിക്കുകയാണ് ഷാജി കൈലാസ്. 17ാം ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷാജി കൈലാസ് തന്നെയാണ് ഫേയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവച്ചത്. 

കൃത്യമായ അസൂത്രണവും കഠിനാധ്വാനവും

‘ഇന്ന് പതിനേഴാം ദിവസം എലോൺ പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി.’–ഷാജി കൈലാസ് കുറിച്ചു.

12 വർഷത്തിന് ശേഷം വീണ്ടും 

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചപ്പോഴെല്ലാം നിരവധി മാസ് ഡയലോ​ഗുകളാണ് പിറന്നത്. എലോണിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

'ഇരട്ടസഹോദരിയുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ട്'; സെറിന്‍ ഷിഹാബ്

സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാം; പ്ലസ് ടു യോഗ്യത

ഇന്നോവ ക്രിസ്റ്റയുടെ അവസാന അപ്ഡേറ്റ്; 2026 പതിപ്പ് വിപണിയില്‍, പ്രാരംഭ വില 19.72 ലക്ഷം രൂപ

SCROLL FOR NEXT