'അമ്മയും ജോലിചെയ്യുന്നുണ്ടെന്ന് മകന് അറിയാം, സ്ത്രീയും പുരുഷനും തുല്യരാണെന്ന് കുഞ്ഞിലെ പഠിപ്പിക്കണം'; കരീന കപൂർ

'ഞങ്ങളിരുവരും ഒരുമിച്ചാണ് ഭക്ഷണം വിളമ്പുന്നത്. വൈകാരികമായും സാമ്പത്തികമായും പരസ്പരം പിന്തുണക്കുന്നു'
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ല സൂപ്പർനായികമാർ വന്നിട്ടും കരീന കപൂറിന്റെ ഇരിപ്പിടത്തിന് മാത്രം യാതൊരു കോട്ടവും തട്ടിയിട്ടില്ല. വിവാഹവും രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിട്ടും താരം തന്റെ കരിയറിൽ കോംപ്രമൈസ് ചെയ്തിട്ടില്ല. ​ഗർഭിണിയായിരിക്കുമ്പോൾ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിൽ അഭിനയിക്കുകയായിരുന്നു താരം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് കുട്ടികളെ ചെറുപ്പത്തിലെ പറഞ്ഞു മനസിലാക്കണേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മകനെ സമത്വം പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

നമ്മുടെ സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന ആശയം കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിച്ചാലേ വരും തലമുറയെങ്കിലും പുരുഷാധിപത്യം എന്നതിൽ നിന്നും മാറി ചിന്തിക്കുകയുള്ളൂവെന്നാണ് താരം പറയുന്നത്. തന്റെ മകനോട് സമത്വം എന്നാൽ എന്താണെന്നും എങ്ങനെയാണെന്നും  പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കരീന വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

അമ്മയും ജോലി ചെയ്യുന്നുണ്ടെന്നു മകനറിയാം

യാത്രക്കൊരുങ്ങി ഇറങ്ങുമ്പോൾ മൂത്തപുത്രനായ തൈമൂർ എവിടെ പോകുകയാണെന്നു ചോദിക്കുമെന്നും ഷൂട്ടിനു പോകുകയാണ്, അല്ലെങ്കിൽ ഒരു ഇവന്റുണ്ട്, അതുമല്ലെങ്കിൽ മീറ്റിങ് ഉണ്ട് എന്ന് താൻ മറുപടി പറയുമെന്നും ഇതിൽ നിന്നും അമ്മയും ജോലി ചെയ്യുന്നുണ്ടെന്നു മകനറിയാം. കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ തന്റെ പിതാവ് മാത്രമല്ല, മാതാവും ജോലി ചെയ്യുന്നുണ്ടെന്നതും ഇരുവരും തുല്യരാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകാൻ ഇത് സഹായിക്കുമെന്നാണ്  കരീന പറയുന്നത്. 

ഞങ്ങളിരുവരും ഒരുമിച്ചാണ് ഭക്ഷണം വിളമ്പുന്നത്. വൈകാരികമായും സാമ്പത്തികമായും പരസ്പരം പിന്തുണക്കുന്നു. വീട്ടിൽ തനിക്ക് ലഭിക്കുന്ന അഗീകാരവും ബഹുമാനവും കണ്ടു വളരുന്ന മക്കൾ മുതിരുമ്പോൾ പുരുഷന്മാർക്കു ഒപ്പം തന്നെയാണ് സ്ത്രീകൾ എന്നു മനസിലാക്കും. നന്നായി ജോലി ചെയ്തു, നന്നായി ജീവിക്കുന്ന പക്ഷം ജീവിതത്തിൽ പകുതി നാം ജയിക്കുന്നു. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നു പുരുഷനും സ്ത്രീയും സമന്മാരാണെന്നത്. പിതാവിനൊപ്പം തന്നെ പ്രാധാന്യമുണ്ട് മാതാവിനും. കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ തന്നെ അത് മനസിലാക്കണം.- കരീന കൂട്ടിച്ചേർത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com