എമ്പുരാന്‍ ഫസ്റ്റ് ലുക്ക്‌ 
Entertainment

കയ്യില്‍ തോക്കുമായി 'അബ്രാം ഖുറേഷി', മാസ്സായി എമ്പുരാന്‍ ഫസ്റ്റ് ലുക്ക്‌

മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രം എന്ന പ്രതീക്ഷ നൽകുന്നതാണ് പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാൻ. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കുന്നതാണ് പോസ്റ്റർ. മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രം എന്ന പ്രതീക്ഷ നൽകുന്നതാണ് പോസ്റ്റർ.

കയ്യിൽ തോക്കുമായി പുറം തിരിഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. തീപടർന്നു കയറി വാഹനങ്ങൾക്കിടയിൽ പറന്നു വരുന്ന ഹെലികോപ്റ്ററിനെ നോക്കിക്കൊണ്ടുള്ള എമ്പുരാന്റെ നിൽപ്പ് ആരാധകരെ ആവേശത്തിലാക്കുകയാണ്. സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം. ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം. ഫസ്റ്റ് ലുക്ക്.- എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയാണ് ചിത്രത്തിന് തിരകഥയൊരുക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡൽഹി, ഫരീദാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഇപ്പോൾ കൊച്ചിയിൽ സിനിമയ്‍ക്ക് വേണ്ടിയുള്ള സെറ്റ് വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT