Mohanlal ഫെയ്സ്ബുക്ക്‌
Entertainment

'ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്'; സോഷ്യൽ മീ‍ഡിയ നിറഞ്ഞ് ലാലേട്ടന്റെ വാക്കുകൾ

കപ്പ് ആര് ഉയർത്തുന്നു എന്നത് മാത്രമല്ല ഫുട്ബോൾ പ്രേമികൾക്ക് പ്രധാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ലോകകപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു എല്ലാവരും. പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഇനി ഒരു കുടുംബമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് എല്ലാവരും ഒന്നു ചേരുന്നു. കപ്പ് ആര് ഉയർത്തുന്നു എന്നത് മാത്രമല്ല ഫുട്ബോൾ പ്രേമികൾക്ക് പ്രധാനം, ആ യാത്ര കൂടിയാണ്.

കൂളായും ടെൻഷനടിച്ചും പ്രാർഥിച്ചും കടന്നു പോകുന്ന രാത്രികൾ പലർക്കും ഒരു വൈകാരിക അനുഭവം കൂടിയാണ്. ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ പലരും ഇമോഷ്ണലായി പോകുന്നതും ആ യാത്ര ജീവിതത്തിന്റെ ഭാ​ഗമായതു കൊണ്ടാണ്.

ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്റെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. "ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്..നെയ്മറും വിനീഷ്യസും ഉള്ളത് കൊണ്ട് ഇത്തവണ ബ്രസീൽ നേടും..!" - എന്നാണ് മോഹൻലാൽ പറഞ്ഞതായി ആരാധകർ ഫാൻസ് പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'കിട്ടാത്തവർക്ക് കിട്ടട്ടെ എന്ന ലൈൻ ആണ് ലാലേട്ടൻ... മുൻപ് അർജന്റീനയെ 'ആയിരുന്നു അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് ഇനി മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

Mohanlal talks about FIFA World Cup 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് സർക്കാരിന്റെ ലക്ഷ്യം'; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കയ്യടിച്ച് സ്വാമി സച്ചിദാനന്ദ - വിഡിയോ

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

'ആ സ്ത്രീ വന്ന് മുഖത്ത് ഒറ്റയടി, ഞാന്‍ തെറാപ്പിസ്റ്റിനെ കണ്ട് കരഞ്ഞ് വരികയായിരുന്നു...'; വിങ്ങലോടെ അഞ്ജു ജോസഫ്

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

SCROLL FOR NEXT