Mohanlal on Mammootty health recovery ഫയല്‍
Entertainment

'ഇഷ്ടമുള്ള ഒരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താ കുഴപ്പം? ചിലര്‍ തെറ്റിദ്ധരിപ്പിച്ചു; സ്‌നേഹിക്കാന്‍ മതം നോക്കണ്ട'; മോഹന്‍ലാല്‍ പറയുന്നു

എന്റെ കൂടെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ പോകുന്നത്

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി തിരികെ വരികയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മെഗാ സ്റ്റാര്‍. തന്റെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്ത് മമ്മൂട്ടി തിരികെ വരുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലെങ്ങും മമ്മൂട്ടിയ്ക്ക് വേണ്ടിയുള്ള കുറിപ്പുകളായിരുന്നു.

നേരത്തെ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ പോയതും പൂജ കഴിപ്പിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. മമ്മൂട്ടി രോഗമുക്തനായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ ചുംബിക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കിട്ടതും വൈറലായി മാറി. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കായി വഴിപാട് കഴിപ്പിച്ചതിനെക്കുറിച്ചും പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മോഹന്‍ലാല്‍. ന്യുസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്.

'അടുപ്പമുള്ള രണ്ട് പേര്‍ എങ്ങനെയാകണമെന്ന് ഞാന്‍ കാണിച്ചു തരേണ്ട ആവശ്യമില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം? അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് അങ്ങനെ തെറ്റിദ്ധരിക്കാനുള്ള സൗഹചര്യമുണ്ടാക്കി. അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഒരാളെ സ്‌നേഹിക്കാനോ അയാള്‍ക്ക് വേണ്ടി എന്തെങ്കിലും പറയാനോ ചിന്തിക്കാനോ വേണ്ടി മതം നോക്കേണ്ട കാര്യമില്ല. സിനിമയില്‍ അങ്ങനെയൊന്നുമില്ല. കഥാപാത്രം ചെയ്യുമ്പോള്‍ മതം നോക്കിയാണോ ചെയ്യുന്നത്? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇപ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

അദ്ദേഹത്തോട് ഞാന്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. കാര്‍മേഘം മാറിയത് പോലെ. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്റെ കൂടെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഒരുമിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

എല്ലാ ദിവസവും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിന് ആളുകളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അത് ഫലം കണ്ടുവെന്നാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. റിപ്പോര്‍ട്ടുകള് പ്രകാരം സെപ്തംബ‍‍ര്‍ ആദ്യ വാരം തന്നെ മമ്മൂട്ടി ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സെറ്റിലേക്കായിരിക്കും താരം ആദ്യമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Mohanlal talks about Mammootty and his recovery. he is eager to act together in Mahesh Narayanan movie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

SCROLL FOR NEXT