മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ/ ട്വിറ്റർ 
Entertainment

മോഹൻലാൽ ഇരട്ടവേഷത്തിൽ? മലൈക്കോട്ടൈ വാലിബന്റെ ട്വിസ്റ്റ് പുറത്ത്; വിമർശിച്ച് ആരാധകർ

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ

സമകാലിക മലയാളം ഡെസ്ക്

റെ ആവേശത്തോടെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച് മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ സ്റ്റുഡിയോയിൽ പുരോ​ഗമിക്കുകയാണ്. ജൂൺ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ നേരത്തെ അവസാനിച്ചിരുന്നു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.

ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബന്റെ' നിർമാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ 'മലൈക്കോട്ടൈ വാലിബനി'ൽ വേഷമിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT