Mohanlal, K S Chithra വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പച്ച പാവാടയും വെള്ള ഷർട്ടുമിട്ട് സ്കൂളിൽ പോകുന്ന കുട്ടിയെ കണ്ടിട്ടുണ്ടെന്ന്' മോഹൻലാൽ; 'അത് നുണയല്ലേ' എന്ന് ചിത്ര, ഒടുവിൽ ലാലേട്ടന്റെ കള്ളച്ചിരി

ഈ 50 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ചിത്രയുമായിട്ട് ഞാനൊരു ഷോ ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് നിസംശയം പറയാവുന്ന രണ്ട് വ്യക്തികളാണ് നടൻ മോഹൻലാലും ​ഗായിക കെ എസ് ചിത്രയും. മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകളിൽ ചിത്ര പാടിയിട്ടുണ്ട്. ഇപ്പോഴിതാ കംപ്ലീറ്റ് ആക്ടറും കേരളത്തിന്റെ വാനമ്പാടിയും ഒന്നിച്ച് ഒരു വേദിയിൽ പാട്ടുമായെത്തിയിരിക്കുകയാണ്.

പാട്ട് പാടുന്നതിന് മുൻപുള്ള ഇരുവരുടെയും സംഭാഷണമാണ് ആരാധകരുടെ മനം കവരുന്നത്. 'എത്ര വർഷമായി പാടാൻ തുടങ്ങിയിട്ട്' എന്നായിരുന്നു ചിത്രയോടുള്ള മോഹൻലാലിന്റെ ചോദ്യം. '47' എന്ന് ചിത്ര മറുപടി പറഞ്ഞു. "ഞാൻ സിനിമയിൽ വന്നിട്ട് 48 വർഷമായി. ഒരു വർഷം കൂടി കഴിഞ്ഞാൽ 50 വർഷമായി. ഞാൻ ചോദിക്കാൻ കാരണം, ഈ 50 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ചിത്രയുമായിട്ട് ഞാനൊരു ഷോ ചെയ്യുന്നത്.

എവിടെയായിരുന്നു ഇത്രയും നാൾ ?. ഞാൻ ആദ്യമായി കാണുന്നത് ഇപ്പോഴല്ല. ഞാൻ മോഡൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് വഴുതക്കാട് നിന്നാണ് ബസ് കയറി പോകുന്നത്. അന്ന് ഞാൻ കണ്ടിട്ടുണ്ട്. ഒരു പച്ച പാവാടയും വെള്ള ഷർട്ടുമൊക്കെ ഇട്ട് സ്കൂളിൽ പോകുന്ന കുട്ടിയെ". - മോഹൻലാൽ പറഞ്ഞു. 'അത് നുണയല്ലേ' എന്ന് ചിത്ര പെട്ടെന്ന് മോഹൻലാലിനോട് തിരിച്ചു ചോദിച്ചു.

'സത്യമായിട്ടും നുണയല്ലേ' എന്നായി ചിത്ര വീണ്ടും. വലിയൊരു കള്ള ചിരി ആയിരുന്നു ഇതിന് മോഹൻലാലിന്റെ മറുപടി. ശരിക്കും എന്നെ എവിടെ വച്ചാണ് കാണുന്നത് എന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. "പല അവാർഡ് വേദികളിലും ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. അടുത്ത് കാണുന്നത് ദുബായിൽ‌ തട്ടുകയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു. പക്ഷേ അന്ന് കാണാൻ പോലും പറ്റിയില്ല.

അത്രയ്ക്ക് വലിയ ജനത്തിരക്ക് ആയിരുന്നു. അതുകൊണ്ട് എനിക്ക് കാണാൻ പറ്റിയില്ല".- എന്ന് ചിത്ര പറയുന്നു. "എന്തായാലും വളരെ സന്തോഷം. തിരുവനന്തപുരത്ത് ഞങ്ങളുടെ വീടിന് അടുത്താണ് താമസിക്കുന്നത്. എന്റെ ഏത് സിനിമയിലാണ് ആദ്യം പാടിയതെന്ന് ഓർമയുണ്ടോ ?" എന്നായി മോഹൻലാൽ.

'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന് ചിത്ര പറഞ്ഞു. മാമാട്ടിക്കുട്ടിയമ്മ അന്നത്തെ വലിയൊരു സിനിമയായിരുന്നു. അന്നത്തെക്കുഞ്ഞുങ്ങളൊക്കെ മാമാട്ടിക്കുട്ടിയമ്മയാകാൻ ആ​ഗ്രഹിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal's conversation with K S Chithra goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

'ചിലരുടെ പടിയിറക്കം സമൂഹം ആശ്വാസത്തോടെ കാണും; ഒരു പൊതുസേവകന്‍ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം'; ജയതിലകിനെതിരെ എന്‍ പ്രശാന്ത്

'പിരിവ് തുടങ്ങും, പാതി അവര്‍ക്ക് കൊടുക്കും, പ്രശസ്തി എനിക്കും'; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സീമ ജി നായര്‍

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും; വിഎസ്എസ്‌സിയും വിഴിഞ്ഞവും തുണയായി

ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗില്‍ നിന്ന് മാറ്റാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കാം