​ഗാലെയിൽ പാറി 'ത്രിവർണ പതാക', ​80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ടീം ഇന്ത്യ; ​'600' ടെസ്റ്റ് മത്സരങ്ങളുടെ നിറവിലേക്ക്...!

ഇം​ഗ്ലണ്ടിനും ഓസ്ട്രേലിയക്കും ശേഷം ടെസ്റ്റിൽ 600 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീം
India Independence Day Gautam Gambhir Shubman Gill hoist Tricolour in Galle
India Independence Day Gautam Gambhir Shubman Gill hoist Tricolour in Galle x
Updated on
1 min read

​ഗാലെ: രാജ്യം 80ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ നിൽക്കെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങിയത്. ടെസ്റ്റിലെ ഒരപൂർവ പോരിനു കൂടിയാണ് മഹത്തായ ദിനത്തിൽ ഇന്ത്യ ​ഗാലെയിൽ ഇറങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റിൽ കളിക്കുന്ന 600ാം മത്സരമാണിത്.

മത്സരത്തിനു മുന്നോടിയായി ടീം ദേശീയ പതാക ഉയർത്തി ആഘോഷിച്ച് ഉജ്ജ്വല ദിനത്തിലെ പോരിന് ആത്മവിശ്വാസത്തോടെ തുടക്കമിട്ടു. ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു.

India Independence Day Gautam Gambhir Shubman Gill hoist Tricolour in Galle
അപ്രതീക്ഷിത റണ്ണൗട്ട്! മികവില്‍ നില്‍ക്കെ യശസ്വി വീണു, ഗാലെയില്‍ 'കരുതല്‍'...

ഇം​ഗ്ലണ്ടിനും ഓസ്ട്രേലിയക്കും ശേഷം ടെസ്റ്റിൽ 600 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇതോടെ ഇന്ത്യ മാറി. ഇം​ഗ്ലണ്ട് 1097 ടെസ്റ്റ് മത്സരങ്ങളും ഓസ്ട്രേലിയ 883 ടെസ്റ്റ് മത്സരങ്ങളുമാണ് ഇതുവരെ കളിച്ചത്. മൂന്നാം സ്ഥാനത്ത് ഇന്ത്യ നിൽക്കുന്നു. 596 മത്സരങ്ങളുമായി വിൻഡീസ് 600ന് തൊട്ടരികിലുണ്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നം തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ നിര്‍ണായക പരമ്പര കൂടിയാണിത്. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ടീം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക പരമ്പര കൂടിയാണെന്ന പ്രത്യേകതയും മത്സരങ്ങളെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോള്‍ ഇരു ടീമുകളും മുന്നില്‍ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

India Independence Day Gautam Gambhir Shubman Gill hoist Tricolour in Galle
തീ പാറും 'കം​ഗാരു' പേസിന് 426ന്റെ 'കടുവ' പ്രതിരോധം!
India Independence Day Gautam Gambhir Shubman Gill hoist Tricolour in Galle
94 വർഷങ്ങളുടെ ചരിത്രം; 1, 100, 200, 300, 400, 500... ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യ!
Summary

India began Independence Day with a special moment in Galle as head coach Gautam Gambhir, captain Shubman Gill and the Team India players gathered to hoist the Tricolour ahead of the first Test against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com