അപ്രതീക്ഷിത റണ്ണൗട്ട്! മികവില്‍ നില്‍ക്കെ യശസ്വി വീണു, ഗാലെയില്‍ 'കരുതല്‍'...

ടോസ് നേടി ബാറ്റിങെടുത്ത് ഇന്ത്യ
Sri Lanka vs India 1st Test kl rahul batting
Sri Lanka vs India 1st Testx
Updated on
1 min read

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് തിരിച്ചടിയായി യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത റൗണ്ണൗട്ട്. മികച്ച സ്‌കോറുമായി താരം കുതിക്കവെ സ്‌കോര്‍ 47ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് താരത്തെ നഷ്ടമായി. 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു യശസ്വി ജയ്‌സ്വാള്‍ മടങ്ങി. ഓപ്പണര്‍ കെഎല്‍ രാഹുലുമായുള്ള ആശയക്കുഴപ്പത്തില്‍ താരം റണ്ണൗട്ടായി മടങ്ങുകയായിരുന്നു. നിര്‍ഭാഗ്യകരമായ വീഴ്ചയാണ് യശസ്വിക്ക് സംഭവിച്ചത്.

നിലവില്‍ ഇന്ത്യ കരുതലോടെ നീങ്ങുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. 27 റണ്‍സുമായി കെഎല്‍ രാഹുലും 29 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്ന്നത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.

Sri Lanka vs India 1st Test kl rahul batting
94 വർഷങ്ങളുടെ ചരിത്രം; 1, 100, 200, 300, 400, 500... ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യ!

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ നിര്‍ണായക പരമ്പര കൂടിയാണിത്. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ടീം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക പരമ്പര കൂടിയാണെന്ന പ്രത്യേകതയും മത്സരങ്ങളെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോള്‍ ഇരു ടീമുകളും മുന്നില്‍ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോല്‍വികള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത അടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് ലങ്കന്‍ പരമ്പര. നിലവില്‍ 9 ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്നു 4 വീതം ജയവും തോല്‍വിയുമായി ഇന്ത്യ 48.15 പോയിന്റ് ശതമാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാന്‍ ശേഷിക്കുന്ന 9 മത്സരങ്ങളില്‍ കുറഞ്ഞത് ആറോ, ഏഴോ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടിക്കറ്റ് കിട്ടു.

Sri Lanka vs India 1st Test kl rahul batting
തീ പാറും 'കം​ഗാരു' പേസിന് 426ന്റെ 'കടുവ' പ്രതിരോധം!
Sri Lanka vs India 1st Test kl rahul batting
ഇന്ത്യൻ ക്രിക്കറ്റിന് 'വെരി വെരി സ്പെഷൽ' നിയന്ത്രണം... ഇനി എല്ലാം 'ലക്ഷ്മൺ' പറയും!
Summary

India vs Sri Lanka 1st Test: KL Rahul, Devdutt Padikkal drive India forward after Yashasvi Jaiswal's bizarre run out in Galle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com