ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'സഞ്ജു ബാബയ്ക്കൊപ്പം ദീപാവലി'; ഈ വർഷവും ആഘോഷം ഒന്നിച്ച്; ചിത്രം പങ്കുവച്ച് മോഹൻലാൽ

ദുബാ‌യിലായിരുന്നു മോഹൻലാലിന്റേയും സഞ്ജയ് ദത്തിന്റേയും ദീപാവലി ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷമാക്കി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സഞ്ജയ് ദത്തിനൊപ്പമുള്ള ആഘോഷചിത്രം പങ്കുവച്ചത്. സഞ്ജു ബാബയ്ക്കൊപ്പം ദീപാവലി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. 

മോഹൻലാലിനൊപ്പം സുപ്രിയയും

ദുബാ‌യിലായിരുന്നു മോഹൻലാലിന്റേയും സഞ്ജയ് ദത്തിന്റേയും ദീപാവലി ആഘോഷം. മോഹൻലാലിനൊപ്പം ഭാര്യ സുപ്രിയയുമുണ്ടായിരുന്നു. കൂടാതെ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും ആഘോഷത്തിൽ പങ്കെടുത്തു. ക്രീം കളർ കുർത്തി ധരിച്ചാണ് മോഹൻലാൽ എത്തിയത്. ബ്ലാക്ക് ആൻഡ് ബ്ലാക്ക് ലുക്കിലാണ് സഞ്ജയ് ദത്ത്. രണ്ട് സൂപ്പർതാരങ്ങളുടെ ദീപാവലി ചിത്രം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. 

കഴിഞ്ഞവർഷവും ദീപാവലി ഒന്നിച്ച്

ഇരുവരും ആദ്യമായല്ല ഒന്നിച്ച് ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷവും താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷമാക്കിയിരുന്നു. ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. സിനിമയുടെ പുറത്തും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് രണ്ടു താരങ്ങളും. ദുബായിലെത്തുമ്പോൾ ഇരുവരും ഒത്തുകൂടാറുണ്ട്. ഇന്നലെ പ്രണവ് മോഹൻലാലിന് യുഎഇ ​ഗോൾഡൻ വിസ നൽകിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT