ഹരിപ്പാടിനെ ആവേശത്തിലാക്കി മോഹൻലാൽ 
Entertainment

ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ; ഹരിപ്പാടിനെ ആവേശത്തിലാക്കി താരം; വിഡിയോ

ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാടിനെ ആവേശത്തിലാക്കി മോഹൻലാൽ. റസ്റ്റോറന്റിന്റെ ഉദ്ഘാടത്തിനായാണ് താരം ഹരിപ്പാട് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ സ്റ്റൈലിഷ് എൻട്രിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. മെറൂൺ ഫുൾ‌സ്ലീവ് ബനിയനും ബ്ലൂ ജീൻസുമായിരുന്നു വേഷം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ മോഹൻലാൽ പിന്നീട് കാറിൽ ഉ​ദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. താരത്തെ കാണാൻ ആരാധകർ ഒത്തുകൂടിയതോടെ ഏറെ പണിപ്പെട്ടാണ് താരം വേദിയിലേക്ക് കയറിയത്. ഉദ്ഘാടന ശേഷം പാചകം ചെയ്യാൻ താരം കൂടിയതും ആരാധകരെ അമ്പരപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു