മോഹന്‍ലാല്‍/ ഫെയ്‌സ്ബുക്ക്‌ 
Entertainment

എമ്പുരാനില്‍ എത്തുന്നതിന് മുമ്പ്   'വൃഷഭ' പൂര്‍ത്തിയാക്കാന്‍ മോഹന്‍ലാല്‍, മുംബൈയില്‍ തുടങ്ങിയ ഷെഡ്യൂള്‍ അടുത്ത മാസം വരെ

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. വൃഷഭ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യും. 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി.  ഈ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും. അടുത്ത മാസം വരെയാണ് ഷെഡ്യൂള്‍. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. വൃഷഭ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യും. 

റിലീസ് തീയതി ദസറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിനെത്തും. എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മാതാവാകുന്ന ചിത്രമാണെന്ന് പ്രത്യേകത കൂടിയുണ്ട്. 

എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ഈ മാസാദ്യം എമ്പുരാന്റെ പൂജ ചടങ്ങില്‍ പങ്കെടുക്കാല്‍ മോഹന്‍ലാല്‍ എത്തിയിരുന്നുവെങ്കിലും ചിത്രീകരണം നടന്നില്ല്. മലൈക്കോട്ടൈ വാലിബന്‍ ആണ് ഇതിനകം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. അടുത്ത ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT