മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോയിൽ നിന്ന് 
Entertainment

ആരാധകരെ വിസ്മയിപ്പിച്ച് മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോ; വൈറൽ

ചുറുചുറുക്കോടെ ഓടി നടന്ന് വർക്കൗട്ട് ചെയ്യുകയാണ് ഈ 60കാരൻ

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. എന്നാൽ അതിനിടയിലും വർക്കൗട്ടിന് താരം കുറവൊന്നും വരുത്തിയിട്ടില്ല. പുതിയ വർക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ചുറുചുറുക്കോടെ ഓടി നടന്ന് വർക്കൗട്ട് ചെയ്യുകയാണ് ഈ 60കാരൻ. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ. 

കറുത്ത ഹൂഡിയും ഷോർട്സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ വർക്കൗട്ട്. വെയിറ്റ് ലിഫ്റ്റിങ്ങും റോപ്പ് വാർക്കൗട്ടുമെല്ലാം വളരെ കൃത്യമായി താരം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണി താരത്തിന് പിന്തുണയുമായി കൂടെ തന്നെയുണ്ട്. ചിട്ടയായ പരിശീലനം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബറോസിന്റെ തിരക്കിലായതിനാൽ തൽക്കാലം അഭിനയത്തിന് അവധി കൊടുത്തിരിക്കുകയാണ് താരം. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും മറ്റു ചിത്രങ്ങളുടെ ഭാ‌​ഗമാവുക. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹൻലാൽ അവസാനം അഭിനയിച്ച ചിത്രം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം