Mohini about Kamal Haasan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'അങ്ങേർ എന്തിനാണ് എല്ലാ സിനിമയിലും നായികമാരെ ചുംബിക്കുന്നത്'; കമല്‍ഹാസന്‍ ചിത്രങ്ങള്‍ കാണാറില്ലെന്ന് മോഹിനി

ദളപതിയിലെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് മോഹിനി. ഇപ്പോള്‍ നീണ്ടകാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. എങ്കിലും സിനിമാ പ്രേമികള്‍ മോഹിനിയെ മറക്കില്ല. പട്ടാഭിഷേകവും പഞ്ചാബി ഹൗസുമൊക്കെ പോലെയുള്ള ഹിറ്റുകളിലൂടെ മലയാളികളുടെ മനസിലും മായാത്ത ഇടം നേടിയിട്ടുണ്ട് മോഹിനി.

ഒരുകാലത്ത് തമിഴിലെ മുന്‍നിര നായികയായിരുന്നു മോഹിനി. എന്നാല്‍ രജനികാന്തിനും വിജയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയതില്‍ തനിക്ക് വിഷമമുണ്ടെന്നാണ് മോഹിനി പറയുന്നത്. തനിക്ക് കമല്‍ഹാസന്‍ സിനിമകള്‍ ഇഷ്ടമല്ലെന്നും മോഹിനി പറയുന്നു. അതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ പ്രതികരണം.

'രജനി സാറിന്റെ സിനിമകളാണ് ഇഷ്ടം. അത് മാത്രമാണ് കാണുക. കമല്‍ സാറിന്റെ സിനിമകള്‍ കാണാറില്ല. ഇവരെന്തിനാണ് എല്ലാ നായികമാരേയും ചുംബിക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ സിനിമകളൊന്നും കാണില്ല. രജനി സാറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റൈലും, ന്യായത്തിന് വേണ്ടി നില്‍ക്കുന്നതുമെല്ലാം ഇഷ്ടമാണ്.'' എന്നാണ് മോഹിനി പറയുന്നത്.

രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നഷ്ടമാണ്. ദളപതി സിനിമയിലെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. അതുപോലെ വിജയ്‌ക്കൊപ്പവും. കൊയമ്പത്തൂര്‍ മാപ്പിളൈ എന്ന സിനിമയിലേക്ക് വിളിച്ചിരുന്നു. പക്ഷെ ഷോര്‍ട്‌സ് ധരിക്കേണ്ടി വരുന്നൊരു രംഗം ഉണ്ടായിരുന്നു. അത്തരം വേഷം ധരിക്കില്ലെന്ന് പറഞ്ഞ് ആ സിനിമ നിരസിച്ചുവെന്നാണ് താരം പറയുന്നത്.

അതുപോലെ നഷ്ടപ്പെട്ട സിനിമയാണ് വാരണം ആയിരം. സിമ്രന്‍ ചെയ്ത വേഷം വന്നിരുന്നു. പക്ഷെ ചെയ്യാനായില്ലെന്നാണ് മോഹിനി പറയുന്നത്. അപ്പോഴേക്കും താന്‍ അഭിനയിക്കുന്നില്ലെന്ന് ആരൊക്കയോ പറഞ്ഞു പരത്തിയിരുന്നുവെന്നും അത് സംവിധായകനും കേട്ടുവെന്നും അക്കാര്യം അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹിനി പറയുന്നു.

Mohini says she doesn't watch Kamal Haasan movies because of the kissing scenes. she likes Rajinikanth more.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT