Mohini വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അതെന്റെ ഹൃദയം തകർത്തു; എ ആർ റഹ്മാൻ മതം മാറേണ്ടിയിരുന്നില്ല'

കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തനിക്ക് എ ആർ റഹ്മാനെ വിവാഹം ചെയ്യാൻ ആ​ഗ്രഹം ഉണ്ടായിരുന്നുവെന്ന് നടി മോഹിനി. അദ്ദേഹം മതം മാറേണ്ടിയിരുന്നില്ലെന്നും മോഹിനി പറഞ്ഞു. അടുത്തിടെ വൗ തമിഴ എന്ന തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹിനി. "ഞാന്‍ ഭയങ്കര എ ആര്‍ റഹ്‌മാന്‍ ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം.

എ ആര്‍ റഹ്‌മാന്‍ മുസ്ലീം മതം സ്വീകരിച്ചു എന്നത് എന്റെ ഹൃദയം തകർത്തു കളഞ്ഞ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസില്‍.

പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു. അന്ന് ലക്ഷ്മി ആന്റി എന്നെ കളിയാക്കുമായിരുന്നു, ബിരിയാണി എല്ലാം ഉണ്ടാക്കാന്‍ പഠിച്ചോളൂ, അതെല്ലാമാണ് റഹ്‌മാന് ഇഷ്ടം. റഹ്‌മാനെ നീ കല്യാണം കഴിക്കണമെങ്കില്‍ അവന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് എന്നെ കളിയാക്കും.

ഒറ്റത്തവണ മാത്രമേ എനിക്ക് റഹ്‌മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. നാല്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഷോ ആയിരുന്നു അത്, ഗംഭീരമായ ഷോ. അത് കഴിഞ്ഞ് ഫ്ലൈറ്റില്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഒരു പത്തിരുപത്തിയഞ്ച് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.

ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്‌മാന്‍ സര്‍ അങ്ങോട്ടു വന്നത്. ആരോടും ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നേരെ എന്റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അത് കേട്ടതും എല്ലാ ആര്‍ട്ടിസ്റ്റുകളും എന്നെ നോക്കി. ഹലോ പറഞ്ഞിട്ട് അദ്ദേഹം പോയി."- മോഹിനി പറഞ്ഞു.

Cinema News: Actress Mohini talks about A R Rahman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

'സിനിമയോട് തന്നെ ദേഷ്യവും വൈരാ​ഗ്യവും തോന്നിയ സമയത്താണ് 'ജെന്റിൽമാൻ' വരുന്നത്, പലതവണ നിരസിച്ചു; പക്ഷേ ഷങ്കർ എന്നെ വിട്ടില്ല'

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: നേപ്പാളിനെ തോൽപ്പിച്ച് കേരളം,അഹമ്മദ് ഇമ്രാൻ കളിയിലെ താരം

SCROLL FOR NEXT