കല്യാണ ആഘോഷങ്ങൾ തുടങ്ങി, 'പരസ്പരം സ്‌നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ'; രശ്മികയ്ക്കും വിജയ്‌ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.
Rashmika Mandanna, Vijay Deverakonda
Rashmika Mandanna, Vijay Deverakondaഇൻസ്റ്റ​ഗ്രാം
Updated on
2 min read

വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിലേക്കുള്ള ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോദി വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് താരങ്ങൾക്ക് വിവാഹാശംസകൾ നേർന്നത്. വിജയ്‌യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

'വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും', പ്രധാനമന്ത്രി കുറിച്ചു. 'വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.

Vijay Deverakonda
വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടു കൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ. സ്‌നേഹവും അടുപ്പവും കൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല', അദ്ദേഹം പറഞ്ഞു. 'വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്‌നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ.

Rashmika Mandanna, Vijay Deverakonda
'ഇനിയും ഒരുപാട് പാട്ടുകൾ പൂർത്തിയാക്കാനുണ്ട്, എത്ര തവണ ആളുകളോട് ഇങ്ങനെ വിശദീകരിക്കാനാകും'; മൗനം വെടിഞ്ഞ് അർജിത്

പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും', മോദി കൂട്ടിച്ചേർത്തു. ഫെബ്രുവരി 26 നാണ് വിജയ്- രശ്മിക വിവാഹം.

Vijay Deverakonda
വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്
Rashmika Mandanna, Vijay Deverakonda
'പേര് മാറ്റാൻ കഴിയില്ല'; 'കേരള സ്റ്റോറി 2' ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

ഉദയ്‌പൂരിലെ ഐടിസി ഹോട്ടിലില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വലിയ സുരക്ഷയാണ് വിവാഹത്തിന് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് വിജയ്‌യും രശ്മികയും വിവാഹ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Summary

Cinema News: PM Modi sends warm wishes to Rashmika Mandanna, Vijay Deverakonda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com