Entertainment

'മൂന്ന് വയസില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്'; തുറന്നു പറഞ്ഞ് നടി ഫാത്തിമ സന ഷെയ്ഖ്

ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തേക്കുറിച്ച് പറയുന്നതിനിടയിലാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവവത്തേക്കുറിച്ച് നടി പറഞ്ഞത്. 

ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അത് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെയോ കാരണംകൊണ്ട് മറ്റൊരാള്‍ക്കായി എനിക്ക് ജോലി നഷ്ടപ്പെട്ടു. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുണ്ട്. അഞ്ച് വയസുള്ളപ്പോഴാണ് ഞാന്‍ പിഡീപ്പിക്കപ്പെടുന്നത്, അല്ല, അന്ന് എനിക്ക് മൂന്ന് വയസായിരുന്നു. ലിംഗവിവേചനം സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കും. എല്ലാ സ്ത്രീകളും ന്യൂനപക്ഷവും എല്ലാ ദിവസവും പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഭാവി ഇതിലും മികച്ചതാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. - ഫാത്തിമ പറഞ്ഞു. 

അഭിനയിക്കാനെത്തിയ ആദ്യ കാലത്ത് അനുഭവിക്കേണ്ടി വന്ന വിവേചനത്തെക്കുറിച്ചും താരം മനസു തുറന്നു. കാണാന്‍ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ