ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

ഇതാ ഇലിയാനയുടെ കാമുകൻ, ​ഗർഭകാലത്തേ ഡേറ്റ് നൈറ്റ് ചിത്രം പങ്കുവച്ച് നടി

കാമുകന്റെ ചിത്രമോ പേരോ വെളിപ്പെടുത്താതെയാണ് അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷം ഇലിയാന പങ്കുവച്ചത്. ഒടുവിലിതാ കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തിയിരിക്കുകയാണ് താരസുന്ദരി

സമകാലിക മലയാളം ഡെസ്ക്

ർഭിണിയാണെന്ന് വെളിപ്പെടുത്തിയതു മുതൽ നടി ഇലിയാന ഡിക്രൂസിന്റെ പങ്കാളിയെ തിരയുകയാണ് ആരാധകർ. കാമുകന്റെ ചിത്രമോ പേരോ വെളിപ്പെടുത്താതെയാണ് അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷം ഇലിയാന പങ്കുവച്ചത്. ഇതിന് പിന്നാലെ പങ്കാളിയെക്കുറിച്ചുള്ള ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഒടുവിലിതാ കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തിയിരിക്കുകയാണ് താരസുന്ദരി. 

ഒന്നിച്ചുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങൾ പങ്കുവച്ചാണ് തന്റെ കാമുകനെ ഇലിയാന പരിചയപ്പെടുത്തിയത്. അതേസമയം, പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല. ഡേറ്റ് നൈറ്റ് എന്ന് കുറിച്ച് ഹൃദയ ഇമോജിക്കൊപ്പം ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ് ആയി പങ്കുവയ്ക്കുകയായിരുന്നു ഇലിയാന. 

ഏപ്രിൽ 18നാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേർ എത്തിയിരുന്നു. അവ്യക്തമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച് കാമുകനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും ആളാരാണെന്ന് തുറന്നുപറയാതെയായിരുന്നു ഇത്. ഗർഭകാലത്തെ തന്റെ അനുഭവങ്ങൾ പങ്കുവച്ചുള്ള കുറിപ്പിൽ തളർന്നുപോകുന്ന സമയത്ത് തനിക്ക് ധൈര്യം തരുന്നത് കാമുകനാണെന്നാണ് ഇലിയാന കുറിച്ചത്. തന്റെ കണ്ണീർ തുടക്കുകയും തമാശ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യും എന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT