Money Heist 
Entertainment

'ബെല്ല ചാവ്' വീണ്ടും മുഴങ്ങും; 'മണി ഹീസ്റ്റ്' അവസാനിച്ചിട്ടില്ല; ആവേശമായി പ്രഖ്യാപനം

ലോകമുഴുവന്‍ ആരാധകരുള്ള പോപ്പ് കള്‍ച്ചര്‍ സെന്‍സേഷനായ മണി ഹീസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തേയും ജനപ്രീയ വെബ് സീരീസുകളിലൊന്നാണ് മണി ഹീസ്റ്റ്. വെബ് സീരീസുകളുടേയും ഒടിടി പ്ലാറ്റ്‌ഫോമുകളുടേയും ചരിത്രത്തിലൊരു വിപ്ലവം തന്നെ സൃഷ്ടിച്ച സീരീസ്. ഒറിജിനല്‍ സീരീസ് അവസാനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ, ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

ഹിറ്റ് പരമ്പരയായ മണി ഹീസ്റ്റിന് തുടര്‍ച്ചയുണ്ടാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മണി ഹീസ്റ്റിന്റെ ആറാം സീസണ്‍ ആണോ വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ടീസര്‍ വിഡിയോയും രസകരമായ പ്രൊമോഷന്‍ പരിപാടികളുമായി മണി ഹീസ്റ്റ് ലോകത്തിന് തുടര്‍ച്ചയുണ്ടാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരിക്കുന്നത്.

മണി ഹീസ്റ്റിന്റെ സ്പിന്‍ ഓഫ് സീരീസായ ബെര്‍ലിന്റെ രണ്ടാം സീസണിന് ശേഷവും മണി ഹീസ്റ്റ് യൂണിവേഴ്‌സില്‍ നിന്നുള്ള കഥകള്‍ തുടരുമെന്നാണ് പ്രഖ്യാപനം. മെയ് 15 നാണ് ബെര്‍ലിന്റെ സീസണ്‍ 2 സ്ട്രീമിങ് ആരംഭിക്കുക. അതേസമയം മണി ഹീസ്റ്റ് യൂണിവേഴ്‌സില്‍ നിന്നും ഇനി വരിക മറ്റേതെങ്കിലും കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആയിരിക്കുമോ അതോ ഒറിജിനല്‍ സീരീസിന്റെ തുടര്‍ച്ചയായിരിക്കുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

സ്‌പെയിനിലെ സെവിയ്യയില്‍ മണി ഹീസ്റ്റ് സീരിസിലെ രംഗങ്ങള്‍ ഓര്‍മപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രഖ്യാപനം നടന്നത്. ഡാലി മാസ്‌കും, ചുവന്ന ജമ്പ് സ്യൂട്ടും ധരിച്ച സംഘം ജനസാഗരത്തെ സാക്ഷിയാക്കി ഗ്വാഡല്‍ഖ്വിവിര്‍ നദിയിലൂടെ ബോട്ടിലൂടെ സഞ്ചരിച്ചു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ഈ സമയം ബെല്ല ചാവോ പാട്ട് അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

പിന്നാലെ പുതിയ ടീസറും നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ടിട്ടുണ്ട്. വിപ്ലവം ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് ടീസറില്‍ പറയുന്നത്. ഇതുവരെ നടത്തിയ കൊള്ളകളെ ഓര്‍മിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ടീസറിന്റെ ഒടുവിലായി മണി ഹീസ്റ്റ് ലോകം തുടരും എന്ന് എഴുതി കാണിക്കുന്നുണ്ട്. പ്രഖ്യാപനം വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസിന്റെ ലോകത്തു നിന്നും വരുന്ന പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണ് അവര്‍.

അതേസമയം മണി ഹീസ്റ്റിന്റെ സ്പിന്‍ ഓഫ് ആയ ബെര്‍ലിന്റെ രണ്ടാം സീസണ്‍ മെയ് 15 ന് എത്തും. ആന്ദ്രേസ് ഫോനോല്ലോസ അവതരിപ്പിക്കുന്ന ബെര്‍ലിന്‍ സീരീസിലെ ഏറ്റവും ജനപ്രീയ കഥാപാത്രങ്ങളിലൊന്നാണ്. പെഡ്രോ അലോണ്‍സോയും സീരീസിലുണ്ട്. അലക്‌സ് പിന ക്രിയറ്റേറായ മണി ഹീസ്റ്റ് 2017 ലാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും തരംഗമായി മാറുന്നത്. സ്പാനിഷ് ക്രൈം ഡ്രാമയില്‍ നിന്നും ലോകമുഴുവന്‍ ആരാധകരുള്ള പോപ്പ് കള്‍ച്ചര്‍ സെന്‍സേഷനായി മണി ഹീസ്റ്റ് മാറുകയായിരുന്നു.

Money Heist Season 6 is coming soon? Netflix's teaser video makes fans excited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഈ മൂന്നു പേരല്ലാതെ പിന്നെയാര്? സാധ്യത തേടി രാഹുല്‍ ഗന്ധി, തിരക്കിട്ട ചര്‍ച്ച

'സ്‌ക്വാക് 7700'! വീണ്ടും ആ കോഡ്, പിന്നാലെ അപ്രത്യക്ഷമായി യുഎസ് യുദ്ധവിമാനം; ഹോര്‍മുസില്‍ ഇതെന്തു മറിമായം?

പൂമുഖത്ത് വന്ന് ഉദയനിധിയുടെ ആലിംഗനം; സ്റ്റാലിനെ കാണാന്‍ വീട്ടിലത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

വേനലിലും ഫിറ്റ്നസ് തുടരാം; പക്ഷേ ഈ കാര്യങ്ങൾ സൂക്ഷിക്കണം

യാത്രക്കാരുടെ കാത്തിരിപ്പ് വെറുതെയാകുന്നു! ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ കഴിഞ്ഞ വർഷം യാത്ര മുടങ്ങിയത് 3.39 കോടി പേർക്ക്

SCROLL FOR NEXT